'ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി'; വാവ സുരേഷ് സംസാരിച്ചു, ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ മുറിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്ന് വാവ സുരേഷ് പറഞ്ഞു.
തന്റെ തിരിച്ചുവരവിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സ്ഥിതിയില്‍ മികച്ച പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം തോളില്‍ കൈ പിടിച്ചുകൊണ്ടാണ് വാവ സുരേഷ് മുറിയിലേക്ക് പ്രവേശിച്ചത്.

മൂര്‍ഖന്റെ കടിയേറ്റതിനെ തുടര്‍ന്നാണ് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വാവ സുരേഷിന് ആന്റിബയോട്ടിക്കുകള്‍ നല്കി വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി ഉടന്‍ പുറത്തിറക്കും.
Recommended Video

സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് സാധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കോട്ടയത്ത് വച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ച കാര്യം വാവ സുരേഷ് ഓര്‍ത്തെടുക്കുകയും കടിച്ച സ്ഥലം ഡോക്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. തിങ്കളാഴ്ചയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തേക്കും. നിലവില്‍ സഹോദരിയും ബന്ധുക്കളുമാണ് സുരേഷിനൊപ്പം ആശുപത്രിയിലുള്ളത്.

കോട്ടയം കുറിച്ചി പാട്ടശ്ശേരിയില്‍ മൂര്‍ഖനെ പിടികൂടാന്‍ തിങ്കളാഴ്ച എത്തിയതായിരുന്നു വാവ സുരേഷ്. കൂട്ടിയിട്ട കരിങ്കല്ലുകള്‍ കിടയില്‍ ഒരാഴ്ച മുമ്പാണ് ആളുകള്‍ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകള്‍ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍, അപകടത്തെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനാല്‍ വാവ സുരേഷിന് സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു.

പാമ്പ് കടിയേറ്റതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞതോടെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം യോഗം ചേര്‍ന്ന് ചികിത്സാരീതികള്‍ മാറ്റം വരുത്തുകയായിരുന്നു. മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചു വന്നത്.

നേരത്തെ ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് വാവ സുരേഷ് തലയാട്ടി മാത്രമാണ് പ്രതികരിച്ചത്. മൂക്കിലൂടെയുളള ട്യൂബിലൂടെയാണ് ഇദ്ദേഹത്തിന് വേണ്ട വെള്ളം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ആണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. ഇവരുടെ സംഘത്തില്‍ 6 വിദഗ്ധ ഡോക്ടര്‍മാര്‍ ഉണ്ട്.

അതേസമയം, വാവ സുരേഷ് വെന്റിലേറ്റര്‍ ചികിത്സയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ചൊല്ലി ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയത്. പ്രചരിപ്പിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. വാവ സുരേഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, കടിച്ച മൂര്‍ഖനെ അടക്കം ആശുപത്രിയില്‍ എത്തിച്ചിരുന്നു. മെഡിക്കല്‍ കോളേജിലേക്കാണ് ആദ്യം കൊണ്ട് പോകാന്‍ ശ്രമിച്ചത് എങ്കിലും വഴിയില്‍ വെച്ച് ഛര്‍ദ്ദിച്ചതോടെ വാവ സുരേഷ് തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ഒപ്പമുളളവരോട് നിര്‍ദേശിക്കുകയായിരുന്നു. ആന്റി വെനം അടക്കം നല്‍കിയെങ്കിലും വാവ സുരേഷിന്റെ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications