ഈരാറ്റുപേട്ടയിലേത് കൊലപാതകം: രാത്രിയിലെ അടിപിടിയ്ക്കിടെ പിതാവിന്റെ തലയ്ക്കടിച്ചു, മകൻ അറസ്റ്റിൽ!!
കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കടുവാമുഴിയിൽ ഷെറീഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ഷെഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ വെച്ച് പിതാവുമായുണ്ടായ വഴക്കിനിടെ പിതാവിനെ തല്ലിയതായി ഷെഫീഖ് പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഷെറീഫിന് വയറ്റിലും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് വഴക്കുണ്ടായതിന് പിന്നാലെ കിടന്നെങ്കിലും വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച കുടനെ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്. സഫിയയാണ് ഷെറീഫിന്റെ ഭാര്യ. ഷഫീഖിന് പുറമേ ഷെറീന, ഷെമീന എന്നീ രണ്ട് പെൺമക്കൾ കൂടിയുണ്ട്.












Click it and Unblock the Notifications