കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെഡ്സോണിൽ നിന്നെത്തി ക്വാറന്റൈനിൽ പോകാതെ മുങ്ങി: 117 വിദ്യാർത്ഥികളെ തപ്പി അധികൃതർ

Google Oneindia Malayalam News

കോട്ടയം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾ ക്വാറന്റൈനിൽ പ്രവേശിച്ചില്ലെന്ന് റിപ്പോർട്ട്. തിരുവള്ളൂരിൽ നിന്ന് മടങ്ങിയെത്തിയ 117 വിദ്യാർഥികളാണ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്താത്തത്. റെഡ്സോണിൽ ഉൾപ്പെടുന്ന തിരുവള്ളൂരിൽ നിന്ന് കോട്ടയം, കോഴിക്കോട്, എറണാകുളം, മലപ്പുറം, ജില്ലകളിലേയ്ക്കായി അതിർത്തി കടന്നെത്തിയവരാണ് അധികൃതരുടെ നിർദേശം മുഖവിലക്കെടുക്കാൻ തയ്യാറാവാതിരുന്നത്. കേരള- തമിഴ്നാട് അതിർത്തിയിലെ വാളയാർ വഴി എത്തിയവരാണ് ഇത്തരത്തിൽ മുങ്ങിയിട്ടുള്ളത്. അധികൃതർ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

117 പേരോടും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചത്. എന്നാൽ വിദ്യാർത്ഥികൾ ഇത് പാലിച്ചിട്ടില്ലെന്നാണ് വാളയാർ ചെക്ക്പോസ്റ്റിലെ ദേശീയ ആരോഗ്യമിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരത്തെ ഉദ്ധരിച്ച് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ 75 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 270 രോഗികളാണ് ഇവിടെയുള്ളത്.

 kerala1-158736

ഇതോടെ വിവിധ ജില്ലകളിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ കണ്ടെത്താണ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ട നാല് പേരെ പാമ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേ സമയം തൃശ്ശൂർ ജില്ലയിൽ എത്തിയവരെ കണ്ടെത്താൻ ജില്ലാ ഭരണകൂടം പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചവരെല്ലാം രോഗമുക്തി നേടിയതിന് പിന്നാലെയാണ് ജില്ലയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഒരു ആരോഗ്യ പ്രവർത്തകനും കോട്ടയം മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിക്കുമായിരുന്നു രണ്ടാംഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകൾ ഇപ്പോഴും നിരീക്ഷണത്തിൽ തന്നെയാണ് കഴിഞ്ഞുവരുന്നത്.

English summary
Students from Tamil Nadu's Red Zone District of Thiruvallur skips insitutional quarantine in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X