കൊവിഡ് വ്യാജപ്രചരണങ്ങളില്‍ അതിവേഗ നടപടി; പൊലീസിനെ അഭിനന്ദിച്ച് വിഎന്‍ വാസവന്‍
കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ സന്ദേശ പ്രചരണത്തിനെതിരെ സമയോചിതമായ ഇടപെടല്‍ നടത്തിയ പോലീസിനെ അഭിനന്ദിച്ച് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍. കോട്ടയം ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഒരു വ്യാജ സന്ദേശം പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഉടന്‍ തന്നെ വസ്തുത അന്വേഷിക്കുകയും, പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ഈ വിവരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉണ്ടായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. വിഎന്‍ വാസവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സമയോചിതമായ ഇടപെടൽ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ സന്ദേശ പ്രചരണത്തിനെതിരെ പോലീസ് കേസെടുത്തു.
കോട്ടയം ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഒരു വ്യാജ സന്ദേശം പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ ഇതിന്റെ വസ്തുത അന്വേഷിക്കുകയും, പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ഈ വിവരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉണ്ടായി.

കൂടാതെ ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുത ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി നൽകുകയും ചെയ്തിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്തമായി പ്രസ്തുത പ്രചരണങ്ങൾ വ്യാജമാന്നെന്നും വാർത്ത സൃഷ്ടിച്ച വർക്കെതിരെയും , പ്രചരിപ്പിച്ച വർക്കെതിരെയും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരവും വിവിധ പോലീസ് വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു. ഇതു പോലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും അതോടൊപ്പം സമൂഹം ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
Recommended Video
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
കൂടാതെ സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട ഗവണ്മെന്റ് നടപടിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications