Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഗർഭിണിയുൾപ്പെടെ പത്ത് പേർക്ക് കൊറോണ: അഞ്ച് പേർ എത്തിയത് വിദേശത്ത് നിന്ന്!!

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പത്തു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. വിദേശത്ത് നിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 56 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

മുംബൈയിൽ നിന്നും ജൂണ്‍ എട്ടിന് ട്രെയിനില്‍ എത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്.
മുംബൈയില്‍നിന്ന് ജൂണ്‍ നാലിന് ട്രെയിനില്‍ എത്തി കങ്ങഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ല. അബുദാബിയില്‍നിന്നും ജൂണ്‍ നാലിന് എത്തി കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24)ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹത്തിനുമ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

 corona-virus2

ജൂണ്‍ ഏഴിന് തൂത്തുക്കുടിയില്‍നിന്നും കാറില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(23). ഗര്‍ഭിണിയായ ഇവര്‍ക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ എട്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

അബുദാബിയില്‍നിന്നും ജൂണ്‍ ആറിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാലം സ്വദേശി(55)ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച മസ്കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ ശാന്തിപുരം സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ദുബായില്‍നിന്നും ജൂണ്‍ നാലിന് എത്തി തെള്ളകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61) ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ പിതാവാണ്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. കോരുത്തോട് സ്വദേശിനി(55)യായ 55 കാരിക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവിനും രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇവർക്കും ഒരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടമായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+