കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താഴത്തങ്ങാടി കൊലപാതകം: മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ; ഷോക്കടിപ്പിച്ചെന്ന്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടിൽ ഗൃഹനാഥന്റെയും ഭാര്യയുടേയും കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച നടന്ന കുറ്റകൃത്യത്തെക്കുറിച്ച് വൈകിട്ടോടെ മാത്രമാണ് പുറത്തറിയുന്നത്. താഴത്തങ്ങാടി പാറപ്പാടത് ഷാനി മൻസിലിൽ ഷീബയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മുഹമ്മദ് സാലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.

ഉത്ര വധം; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍, അന്വേഷണം പുതിയ തലത്തില്‍!!ഉത്ര വധം; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍, അന്വേഷണം പുതിയ തലത്തില്‍!!

 കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ

കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ


മരിച്ച ഷീബയുടേയും ഭർത്താവ് മുഹമ്മദ് സാലിയുടേയും കൈകളും കാലുകളും ഇരുമ്പുകമ്പി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് പോലീസ് കണ്ടെടുത്തത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഹാളിൽ ഇരുവരും ഹാളിൽ കിടന്നിരുന്നത്. കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്നതോടെ അക്രമികൾ ഇരുവരെയും ആക്രമിച്ച് കീഴ്പ്പെടുത്തിയെന്ന സൂചനയാണ് പോലീസ് നൽകുന്നത്. ഷീബയുടെ മൃതദേഹം വീടിന്റെ മുൻവാതിലിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. എന്നാൽ ഭർത്താവ് മുഹമ്മദ് സാലിയായിരിക്കാം ആദ്യം ആക്രമണത്തിന് ഇരയായതെന്നാണ് സംശയിക്കപ്പെടുന്നത്. ഇരുവരുടെയും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് വീടിനകത്തുള്ള ടീപോയ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി?

ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി?


മുഹമ്മദ് സാലിയുടേയും ഷീബയുടേയും കൈകൾ കൂട്ടിക്കെട്ടിയത് ഇരുമ്പുകമ്പികൾ ഉപയോഗിച്ചായിരുന്നു. ഈ ഇരുമ്പുകമ്പിയിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് ഷീബയുടെ മൃതദേഹം വീടിന് പുറത്തേക്ക്എടുത്തത്. ഷോക്കടിപ്പിച്ചതിന്റെ പാടുകളും ഷീബയുടെ ശരീത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മകൾ വിദേശത്തായതിനാൽ ദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

 മോഷണ ശ്രമം?

മോഷണ ശ്രമം?

ഗൃഹനാഥനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച അക്രമികൾ വീടിനുള്ളിലെ അലമാര കുത്തിത്തുറക്കാനും ശ്രമിച്ചിട്ടുണ്ട്. അലമാരക്കുള്ളിലെ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ട നിലയിലാണുള്ളത്. ഇരുവരെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന കസേര, ടീപോയ് എന്നിവയും തകർത്ത നിലയിലാണുള്ളത്. എന്നാൽ വീട്ടിൽ നിന്ന് എന്തെല്ലാമാണ് മോഷണം പോയതെന്ന് കണ്ടെത്താനായിട്ടില്ല.

 പോലീസ് സംഘം വീട്ടിൽ

പോലീസ് സംഘം വീട്ടിൽ

ജില്ലാ പോലീസ് മേധാവി വി ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി ചൊവ്വാഴ്ച പരിശോധന നടത്തുന്നത്. സയിന്റഫിക്, ഫോറൻസിക് സംഘവും പരിശോധനയ്ക്കായി വീട്ടിലെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ആർ ശ്രീകുമാർ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ എംജെ അരുൺ, എസ്ഐ ടി ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

 പോലീസ് മടങ്ങി

പോലീസ് മടങ്ങി

സംഭവം നടന്ന വീടിനുള്ളിൽ ഗ്യാസ് സിലിണ്ടറും തുറന്ന് വെച്ച നിലയിലാണുണ്ടായിരുന്നത്.
കൊല്ലപ്പെട്ട ഷീബയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാനെത്തിയ യുവാക്കളാണ് വീട്ടിൽ നിന്ന് ഗ്യാസിന്റെ മണം പുറത്തുവരുന്നായി അറിഞ്ഞത്. ഇതോടെ യുവാക്കൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴായായിരുന്നു ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഉൾഭാഗം പാചക വാതകം നിറഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനാൽ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാർ ആക്രമിക്കപ്പെട്ടതെന്ന സൂചനയാണ് പോലീസ് നൽകുന്നത്. രാവിലെ പത്ത് മണിയോടെ ഇവരുടെ കാർ വീടിന് പുറത്തേക്ക് പോയതും സംശയത്തിന് ബലം നൽകുന്നു.

 കാറിന്റെ ദൃശ്യം

കാറിന്റെ ദൃശ്യം

കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട വാഗ്നർ കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളിൽ നിന്ന് കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്.

English summary
Thazhathangadi murder: Police reveals more details of the crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X