Get Updates
Get notified of breaking news, exclusive insights, and must-see stories!

മരക്കാര്‍ വ്യാജ പതിപ്പ്; ടെലഗ്രാമില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍, കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ചയാളെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്നയാളെയാണ് കോട്ടയം എസ്പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ടെലഗ്രമാലെ സിനിമ കമ്പിനിയെന്ന ഗ്രൂപ്പലൂടെയാണ് ഇയാള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേള്‍ക്കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ ടെലഗ്രാമിലൂടെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചത്. ഇയാളെ സൈബര്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈല്‍ കടയുടമയാണ് നസീഫ്.

1

മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നനാണ് ലഭിക്കുന്ന വിവരം. ഇവരില്‍ പലരും സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ ്‌റിയിച്ചു. മരക്കാറിന്റെ ക്ലൈമാക്‌സ് ഭാഗം യൂട്യൂബിലും പ്രചരിച്ചതായി പരാതിയുണ്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിലിറക്കിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. കൂടാതെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട് കെട്ടില്‍ പിറക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ടായിരുന്നു.

2

അത്‌കൊണ്ട്തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ഏറെ പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍ മുഴുവന്‍. ഏറെ അനിശ്ചിത്തതിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അത്‌കൊണ്ട് തന്നെ വന്‍ പ്രതീക്ഷയും വന്‍ വരവേല്‍പ്പുമാണ് ചിത്രത്തിന് ലഭിച്ചത്.രാത്രി 12 മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. പടക്കം പൊട്ടിച്ചും, വാദ്യമേളങ്ങളും, ഫ്‌ലാഷ് മോബ് എന്നവയൊരുക്കി വന്‍ വരവേല്‍പ്പാണ് ചിത്ത്രതിന് മോഹന്‍ലാല്‍ ആരാധകരും സിനിമാസ്വാദകരും നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞത് മുതല്‍ നിരവധി നെഗറ്റീവ് റിവ്യുകളും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളില്‍ നിരഞ്ഞഅ നിന്നിരുന്നു.

3

വിവദങ്ങളും മറ്റും ചിത്രത്തിന്റെ റിലീസിന് മുമ്പ് നിറഞ്ഞ് നിന്നതിനാല്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ വച്ചത്. അതിനാല്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കാന്‍ സാധിച്ചില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വന്ന പേസ്റ്റുകള്‍. അതേസമയം റിലീസിന് മുമ്പ് തന്നെ 100 കോടി നേടിയ. ചിത്രം എന്ന പ്രത്യേകത കൂടി മരക്കാറിനുണ്ട്. ഏറെ അനിശ്ചിതത്തിനൊടുവിലാണ് മരക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയത്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ താന്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ പാലിക്കണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആന്റണി പെരുമ്പാവൂരിന്റെ ഉപാധികളെ പാടെ നിശേധിക്കുകയായിരുന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

4

പിന്നീട് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന എല്ലാ ചിത്രങ്ങളും ഓടിടി റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് നിരന്തരം നടന്ന ചര്‍ച്ചക്കൊടുവിലാണ് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം മോഹന്‍ലാല്‍ ബിസിനസ് കാരനാണെന്നും മര്കകാര്‍ ആമസോണില്‍ റിലീസ് ചെയ്യാന്‍ ഒപ്പിട്ടിരുന്നുവെന്നും തിയേറ്റര്‍ ഉടമകള്‍ ആരോപിച്ചിരുന്നു.

5

അതിന് വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. താന്‍ ഒരു ബിസിനസ് കാരന്‍ തന്നെയാണെന്നും 100 കോടി മുടക്കി ഒരു സിനിമയെടുക്കുമ്പോള്‍ 105 കോടി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും മരക്കാര്‍ ഒരു ഓടിടിക്കും റിലീസ് ചെയ്യാന്‍ കരാര്‍ നല്‍കിയിട്ടില്ലെന്നും അതി തിയേറ്ററില്‍ റിലീസ് ചെയ്ത ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു, മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

7

റിലീസിന് മുമ്പ് തന്നെ ദേശീയ, സംസ്ഥാന അവാര്‍ഡായി ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. പട്ടണം റഷീദാണ് എന്നിവരാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+