കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തെ ഞെട്ടിച്ച ആ അസ്ഥികൂടം തിരിച്ചറിഞ്ഞു, വൈക്കം സ്വദേശിയായ യുവാവ്; ദൂരൂഹത ഉയരുന്നു

Google Oneindia Malayalam News

കോട്ടയം: ജില്ലയിലെ എംസി റോഡിന് സമീപത്തെ സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ വൈക്കം കുടവത്തൂര്‍ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണ് (23) അസ്ഥികൂടം. ഈ മാസം മൂന്നിനാണ് ജിഷ്ണിവിനെ കാണാതാവുന്നത്. മറിയപ്പള്ളിയില്‍ എംസി റോഡിന് സമീപത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതിനടുത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണും ചെരുപ്പും സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിയാനായത്.

kottayam

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെയാണ് അസ്ഥികൂടം സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. സ്ഥലത്ത് കാടുമൂടി കിടക്കുന്ന ഭാഗം മണ്ണ് മാന്തി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിലെ മാസം പൂര്‍ണായും അഴുകിയ നിലയിലായിരുന്നു. സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയ ക്യാന്റീന് സമീപത്താണ് അസ്ഥികൂടം കിടന്നിരുന്നത്. ഇവിലെ കാട് വളര്‍ന്ന് പന്തലിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വൃ്തിയാക്കുകയായിരുന്നു.

മൃതദേഹം കിടന്ന സമീപത്തെ ഒരു മരത്തിന് സമീപത്ത് ഒരു തുണി സഞ്ചി പോലത്തെ ഒരു സാധനം കിടക്കുന്നുണ്ടായിരുന്നു. ഇത് ഇയാള്‍ ധരിച്ച വസ്ത്രമാണെന്നാണ് കരുതുന്നത്. ഇതിന് നേരെ താഴെയായിട്ടാണ് മൃതദേഹം കിടക്കുന്നത്. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. ഇതിനോടൊപ്പം മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ജനസഞ്ചാരം പൊതുവെ കുറവാണ്. സ്ഥലത്ത് കോഴി മാലിന്യം തള്ളുന്നതും പതിവ് സംഭവമാണ്. അതുകൊണ്ടു ആയിരിക്കാം ഗന്ധം പുറത്തറഖിയാതിരുന്നത്. സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തി തെളവുകള്‍ ശേഖരിച്ചിട്ടുണ്ട്.

കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ച ബാബ രാംദേവ് പുലിവാല് പിടിച്ചു..!മുട്ടന്‍പണി; രാജസ്ഥാനില്‍ എഫ്‌ഐആര്‍കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ച ബാബ രാംദേവ് പുലിവാല് പിടിച്ചു..!മുട്ടന്‍പണി; രാജസ്ഥാനില്‍ എഫ്‌ഐആര്‍

സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണം, മലപ്പുറത്ത് പരാതിയുമായി 17 കാരന്‍, പിന്നീട് സംഭവിച്ചത്..?സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണം, മലപ്പുറത്ത് പരാതിയുമായി 17 കാരന്‍, പിന്നീട് സംഭവിച്ചത്..?

English summary
The skeleton found at Kottayam was identified as that of a youth from Vaikom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X