ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനെട്ട് ഇളകി; സംഭവത്തിൽ അട്ടിമറിയാരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സഞ്ചരിച്ച വാഹനത്തിന്റെ വീൽനട്ട് ഊരിമാറി. സംഭത്തിൽ അട്ടിമറിയുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഞായറാഴ്ച വൈകീട്ടാണ് സംഭവം, സിഎംഎസ് കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി ശ്രദ്ധയിൽപ്പെട്ടത്.
വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയാണ് യാത്ര തുടർന്നത്. സംഭവം പോലീസ് സ്വമേധയാ അന്വേഷിക്കണം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. 'വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്'-തിരുവഞ്ചൂർ പ്രതികരിച്ചു.

ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിൽ ആയിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അതേസമയം പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്, ഫലം പ്രഖ്യാപിക്കുക എട്ടിനാണ്.
അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് തോമസിന് വേണ്ടി പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എൽ ഡി എഫിന്റെ രണ്ട് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഈ മാസം 24നും, 31നു ശേഷമൊരു ദിവസവും ആണ് മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തുന്നത്.
പുതുപ്പള്ളി, അയർക്കുന്നം എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ മന്ത്രിമാർ ആരും പ്രചാരണത്തിന് ഉണ്ടാകില്ല.. ഈ മാസം 16ന് ആണ് സി പി എം കൺവെൻഷൻ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുക.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസ് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. ബിജെപിയും ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
സാധാരണയായി ഉപ തിരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രി അവസാന ഘട്ടത്തിൽ ആണ് എത്താറുളളത്. എന്നാൽ പുതുപ്പളളിയിൽ ആദ്യഘട്ടത്തിൽ തന്നെ പിണറായി എത്തും. വ്യത്യസ്തമായ രീതിയാണ് എൽ ഡി എഫ് സ്വീകരിച്ചത്. 2 ഘട്ടങ്ങളിൽ ആയി മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തും . എട്ട് പഞ്ചായത്തുകളിലും രണ്ട് ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിൽ പങ്കെടുക്കുുമെന്നാണ് വിവരം












Click it and Unblock the Notifications