Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്ണിലേക്ക് പൊതുമരാമത്ത് വകുപ്പ് വക ഓഫ്‌റോഡ് ട്രക്കിംഗ്; പദ്ധതി നന്നായെന്ന് സഞ്ചാരികള്‍

കോട്ടയം: സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് വാഗമണ്‍. കോടമഞ്ഞും, മറ്റും ആസ്വദിച്ച് ദിനം പ്രതിയെന്നോണം നിരവധി സഞ്ചാരികളാണ് വാഗമണ്ണിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടേക്കുള്ള യാത്ര ഓഫ് റോഡ് പോലും തോറ്റ് പോകുന്ന രീതിയിലാണ്.

റോഡില്‍ നിറയെ കുണ്ടും കുഴിയുമാണ്. വാഗമണ്‍ ആസ്വദിക്കാനായി എത്തുന്നവര്‍ മുകളിലെത്തുമ്പോഴേക്കും മടുപ്പ് പിടിച്ച് തിരിച്ചിറങ്ങേണ്ട അവസ്ഥയിലെത്തും. ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ സൊസൈറ്റിക്കവല വരെയുള്ള യാത്രയാണ് ഏറെ ദുഷ്‌ക്കരം നിറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂര്‍ 47 മിനിറ്റാണ് 24 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനെടുത്ത സമയം.

1

പകുതി ദൂരം പിന്നിട്ടപ്പോള്‍ എണ്ണിയ കുഴികളുടെ എണ്ണം 918 കുഴികളുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഴുവന്‍ എണ്ണിയിരുന്നെങ്കില്‍ 2000 കടന്നേനെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യത്തെ 11 കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് 45 മിനിറ്റാണ്. അടുത്ത 6 കിലോമീറ്റര്‍ കടക്കാന്‍ 30 മിനിറ്റും. നല്ല റോഡുകളേക്കാള്‍ കൂടുതലുള്ളത് നല്ല കുഴികളാണ്. ഈ റോഡ് കയറിയിറങ്ങുമ്പോഴേക്കും പലരുടെയും നടുവൊടിഞ്ഞ് കിടക്കേണ്ട അവസ്ഥയിലെത്തുമെന്നാണ് ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ പറയുന്നത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം പോലെ തോന്നുന്നുവെന്നാണ് സഞ്ചാരികള്‍ പറയുന്നത്. ഉത്തരവാദപ്പെട്ട ആരും ഈ റോഡിനായി ഒന്നും ചെയ്യുന്നില്ലെന്നും വണ്ടിയില്‍ പോയാലും നടന്നു പോയാലും നടു തകരുന്ന അവസ്ഥയാണെന്നും എത്ര കാലമായി ഇതിങ്ങനെ കിടക്കുന്നുവെന്നുമാണ് നാട്ടുകാരിയായ റോസക്കുട്ടി പറയുന്നത്.

2

വലിയ അപകടങ്ങള്‍ ഉണ്ടാകാതെ ഒരോ ദിവസവും കടന്നു പോകുന്നു എന്ന് കരുതി ജനത്തിന്റെ ക്ഷമയും ഭാഗ്യവും പരീക്ഷിക്കരുത് എന്നാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി അടക്കമുള്ള അധികാരികളോട് ഇവിടുത്തുകാകും യാത്രക്കാരും പറയുന്നത്. വാഗമണ്ണിലേക്ക് കോട്ടയം വഴി കടന്ന് പോകുന്ന പ്രധാനപാതയാണ് അഞ്ചാംമൈല്‍ റോഡ്. വാഗമണ്ണിലേക്കു കോട്ടയം ജില്ല വഴി കടന്നു പോകുന്ന പ്രധാനപാതയാണ് ഇത്. കുട്ടിക്കാനം, പീരുമേട്, ഭാഗത്തേക്കും തേക്കടിയിലേക്കും ഇതുവഴി പോകാം.

3

സ്വാതന്ത്ര്യത്തിനു മുന്‍പ് നിര്‍മിച്ചതാണ് ഈ റോഡാണ് മാവാടി റോഡ്. 2013ലാണ് പിന്നീട് ഈ റോഡ് പുനര്‍നിര്‍മ്മിച്ചത്. മറ്റ് പണികളൊക്കം ഗംഭീരമായി നടന്നുവെങ്കിലും റോഡിന്റെ കുഴികള്‍ മാത്രം അടച്ചില്ല. പാറ പൊട്ടിച്ചു വീതികൂട്ടല്‍, വളവു നിവര്‍ത്തല്‍, സംരക്ഷണഭിത്തി നിര്‍മാണം, ഒറ്റയീട്ടി മുതല്‍ വഴിക്കടവു വരെ ക്രാഷ് ബാരിയര്‍ നിര്‍മാണം എന്നിവയാണ് നടത്തിയത്. കരാറില്‍ കുഴി നികത്തല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് 3 വര്‍ഷത്തോളം അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇവിടെ നടത്തിയത്. നടയ്ക്കല്‍ ഹുദാ ജംഗ്ഷനിനായി 2016ല്‍ കിഫ്ബി വഴി 63 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ പണി മുടങ്ങി.
പ്രളയം വന്നതോടെ റോഡ് പൂര്‍ണമായി തകര്‍ന്ന സ്ഥിതിയാണ്. പഞ്ചായത്ത് അംഗങ്ങളും നേതാക്കളും സ്ഥലം സന്ജര്‍ശിച്ചിട്ടുണ്ട്.

4

വാഗമണ്ണിലേക്കുള്ള എല്ലാ റോഡുകളും ഉടന്‍ നന്നാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഗമണ്ണിലേക്കുളള ഗതാഗതം എത്രയും വേഗം സുഗമമാക്കുക എന്നതാണു പഞ്ചായത്തിന്റെ ലക്ഷ്യം. സാങ്കേതികാനുമതി ലഭിക്കാന്‍ കാലതാമസം വരാതിരിക്കാനാണ് ചീഫ് എന്‍ജിനീയറെ സ്ഥലം സന്ദര്‍ശിക്കാനായി ക്ഷണിച്ചതെന്നും സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ കരാര്‍ നല്‍കുമെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വൈകാതെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റോഡിന്റെ അവസ്ഥ വളരെ മോശമാണെന്ന് പൊതിുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ശ്രീലേഖ പറഞ്ഞു. കിഫ്ബി ഫണ്ടുപയോഗിച്ചു റോഡ് നിര്‍മാണം നടത്താന്‍ 63 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നടത്തുന്ന പണികളും പിന്നീട് നടത്തുന്ന പണികളും യോജിപ്പിച്ചു കൊണ്ടുപോകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+