കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ബിജെപിക്ക് തിരിച്ചടിയായ ഘടകം ഇതാണ്; ചിറക്കടവില്‍ ഒത്തുകളി, കിട്ടിയത് 121 സീറ്റ് മാത്രം

Google Oneindia Malayalam News

കോട്ടയം: വളരെ പ്രതീക്ഷയോടെയാണ് ജില്ലയില്‍ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ഓരോ പ്രവര്‍ത്തകനും കൃത്യമായ ചുമതലകള്‍ നല്‍കി സാധ്യതയുള്ള പഞ്ചായത്തുകളിലെല്ലാം പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നു. ശക്തി കേന്ദ്രമായ ചിറക്കടവ് പഞ്ചായത്തില്‍ ഭരണം പിടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 300 സീറ്റുകള്‍ ജില്ലയില്‍ നേടണമെന്നും പദ്ധതിയിട്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ മറിച്ചാണ് സംഭവിച്ചത്. ഇതിന് കാരണങ്ങള്‍ പലവിധമാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ബിജെപിക്കെതിരെ മറ്റു കക്ഷികളുടെ ഐക്യം രൂപപ്പെട്ടുവെന്നും നേതാക്കള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

300 സീറ്റുകള്‍ പ്രതീക്ഷിച്ചു

300 സീറ്റുകള്‍ പ്രതീക്ഷിച്ചു

300 സീറ്റുകള്‍ കോട്ടയം ജില്ലയില്‍ പിടിക്കണമെന്നാണ് ബിജെപി നേതൃത്വം പദ്ധതിയിട്ടത്. കിട്ടിയത് 121 സീറ്റുകള്‍ മാത്രമാണ്. ചിറക്കടവ് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. 110 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.

പരാജയത്തിന് കാരണം

പരാജയത്തിന് കാരണം

ബിജെപി വിജയിച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വോട്ടുകള്‍ കുറഞ്ഞു എന്നാണ് വിലയിരുത്തല്‍. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനാകുമെന്നാണ് പ്രതീക്ഷ. സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചതാണ് ചിറക്കടവ് പഞ്ചായത്തില്‍ ബിജെപി പരാജയപ്പെടാന്‍ ഇടയാക്കിയതെന്നും നേതൃത്വം വിലയിരുത്തുന്നു.

പാളിച്ചകള്‍ ഇങ്ങനെ

പാളിച്ചകള്‍ ഇങ്ങനെ

ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ കളത്തിലിറക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി എന്ന വിലയിരുത്തലുമുണ്ട്. വളരെ വൈകിയാണ് ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും പ്രചാരണം തുടങ്ങിയതും.

ജനുവരി ആദ്യവാരം

ജനുവരി ആദ്യവാരം

തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ മനസിലാക്കി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം നടത്താനാണ് അടുത്ത നീക്കം. ജനുവരി ആദ്യവാരം തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന യോഗം ചേരും. താഴേക്കിടയിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരിഹാര മാര്‍ഗങ്ങളും കാണും.

മുന്‍സിപ്പാലിറ്റികളില്‍ മുന്നേറി

മുന്‍സിപ്പാലിറ്റികളില്‍ മുന്നേറി

അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ സഹായവും ബിജെപി ഇക്കാര്യത്തില്‍ തേടുന്നുണ്ട്. കോട്ടയത്തെ പല മുന്‍സിപ്പാലിറ്റികളിലും ബിജെപിക്ക് ഇത്തവണ നേട്ടമുണ്ടായിട്ടുണ്ട്. സീറ്റ് നില കൂടുകയാണ് മുന്‍സിപ്പാലിറ്റികളിലുണ്ടായ മാറ്റം. ഇത് ശുഭപ്രതീക്ഷയാണെന്ന് ബിജെപി വിലയിരുത്തുന്നു.

സഭാ തര്‍ക്കത്തില്‍ ഇടപെടുന്നു

സഭാ തര്‍ക്കത്തില്‍ ഇടപെടുന്നു

ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം ഒരുഭാഗത്ത് ബിജെപി നടത്തുന്നുണ്ട്. സഭാ വിശ്വാസികള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടപെടീക്കാനാണ് നീക്കം. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ ശ്രീധരന്‍ പിള്ളയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

സഭാ നേതൃത്വം ദില്ലിയിലെത്തും

സഭാ നേതൃത്വം ദില്ലിയിലെത്തും

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി അടുത്താഴ്ച ചര്‍ച്ച നടത്തും. സഭാ നേതൃത്വം ദില്ലിയിലെത്തുമെന്നാണ് വിവരം. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന വിവരവും വന്നിട്ടുണ്ട്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ബിജെപി വ്യാപകമായ പ്രചാരണ ആയുധമാക്കുന്നുണ്ട്.

കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
These are reasons to BJP gets unexpected result in Kottayam Districts in Local Body election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X