കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടിച്ച ബൈക്കുമായി കറങ്ങി കള്ളൻ; ഉടമ ഓടിച്ച ബസിൽ ഇടിച്ചു,പിന്നീട് നടന്നത്

Google Oneindia Malayalam News

കോട്ടയം: മോഷ്ടിച്ച ബൈക്കുമായി വാഹനാപകടത്തിൽ പെട്ട കള്ളന് എട്ടിന്റെ പണി. ബൈക്കിന്റെ യഥാർത്ഥ ഉടമ ഓടിച്ച കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് കയറ്റിയതോടെയാണ് യുവാവ് 'പെട്ടത്'. വൈകാതെ തന്നെ ഇയാളെ പോലീസ് കൈയ്യോടെ പൊക്കി.ഉദയംപേരൂർ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി വന്ന് ബസിലിടിച്ചത്.

thief

കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. വഴിയരികിൽ വെച്ച് കൈക്ക് വയ്യാത്ത ഒരാൾ ആവശ്യപ്പെട്ടത് പ്രകാരം നടക്കാവിന് സമീപം ബൈസ് ഡ്രൈവറായ ബിജു അനി സേവ്യർ ബസ് നിർത്തി. ഇതിനിടെ ബസിന് പുറകിൽ വന്ന് ബൈക്ക് ഇടിച്ചു. ബസിന്റെ പിന്നിൽ ബൈക്കിടിച്ച് വീണയാളെ എഴുന്നേൽപ്പിക്കുന്നതിനിടെയാണ് ബിജു ബൈക്ക് ശ്രദ്ധിച്ചത്. താൻ കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന അതേ ബൈക്ക്. പരിശോധനയിൽ തന്റെ ബൈക്കാണെന്ന് വ്യക്തമായതോടെ ബിജു നാട്ടുകാരോട് കാര്യം പറഞ്ഞു. പിന്നാലെ പോലീസിൽ വിവരം അറിയിയിക്കുകയും ചെയ്തു. പോലീസ് എത്തി ചോദ്യം ചെയ്തതോടെ മോഷണ കഥ പുറത്തായി.

രാവിലെയാണ് കോട്ടയത്തെ ഡിപ്പോയിൽ ബിജു ബൈക്ക് പാർക്ക് ചെയ്തത്. ഉച്ചയ്ക്ക് ട്രിപ്പ് കഴിഞ്ഞ് നോക്കുമ്പോഴാണ് ബൈക്ക് മോഷണം പോയതായി വ്യക്തമായത്. ഉടൻ തന്നെ ബിജു കോട്ടയം പോലീസിൽ പരാതി നൽകിയ ശേഷം അടുത്ത ട്രിപ്പുമായി എറണാകുളത്തേക്ക് പോയി. ഈ ട്രിപ്പിനിടെയാണ് നടക്കാവ് വെച്ച് ജിജോ ബസിന്റെ പിന്നിൽ വന്ന് ഇടിച്ചത്

Recommended Video

cmsvideo
Heavy rain will continue in kerala | Oneindia Malayalam

ഉടൻ തന്നെ ഇയാളെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കൽ നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു ഇതിൽ രണ്ട് ഫോൺ തലയോല പറമ്പിൽ നിന്നും മോഷണം പോയതാണെന്നാണ് സൂചന. ജിജോയെ പിന്നീട് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

എൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരിഎൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരി

'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്

 </a><a class='രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'" title=" 'രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'" /> 'രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'

English summary
thief collid with bus driven by the owner in udhayam peroor; this is what happened then
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X