കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ്: രണ്ട് പേർക്ക് രോഗമുക്തി, ഒരാൾ വിദേശത്ത് നിന്നെത്തിയത്!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 30ന് അബുദാബിയില്‍നിന്നെത്തിയ ചീരഞ്ചിറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. ഏഴു ദിവസം എറണാകുളത്ത് ക്വാറന്റൈനിൽ താമസിച്ച ശേഷം എറണാകുളത്ത് തന്നെ ഒരു വീട്ടില്‍ സമ്പര്‍ക്ക വിലക്കിൽ കഴിഞ്ഞുവരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തില്‍ സഹയാത്രികരായിരുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്. ഫലം പോസിറ്റീവ് ആയതോടെ ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയും ഇതേ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞുവരുന്നുണ്ട്.

 തർക്കമുണ്ടായത് ബൈക്കിനെച്ചൊല്ലി: അയൽവാസിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; 32 കാരൻ അറസ്റ്റിൽ!! തർക്കമുണ്ടായത് ബൈക്കിനെച്ചൊല്ലി: അയൽവാസിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; 32 കാരൻ അറസ്റ്റിൽ!!

അതേ സമയം ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍ നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

coronavirus323-

ഇന്ന് ലഭിച്ച 119 പരിശോധനാഫലങ്ങളില്‍ മൂന്നെണ്ണം പോസിറ്റീവും 116 എണ്ണം നെഗറ്റീവുമാണ്. വിദേശത്തുനിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(58), ജൂണ്‍ നാലിന് ചെന്നെയില്‍നിന്നെത്തിയ മുണ്ടക്കയം സ്വദേശി(23), മെയ് 29ന് മുംബൈയില്‍നിന്നെത്തിയ ടിവിപുരം സ്വദേശി(33) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. മുണ്ടക്കയം സ്വദേശിയും ടിവിപുരം സ്വദേശിയും ഹോം ക്വാറന്റയിനിലായിരുന്നു. ഇവര്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 46 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 46 പേര്‍ രോഗമുക്തി നേടി. ഇന്നലെ(ജൂണ്‍14) 190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

English summary
Three coronavirus cases from Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X