കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു: രണ്ടു പേര്‍ കോവിഡ് മുക്തരായി!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 31ന് അബുദാബിയില്‍നിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശിനി(37), ദില്ലിയില്‍നിന്നും ജൂണ്‍ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി(23), ദില്ലിയില്‍നിന്നും സ്പെഷ്യല്‍ ട്രെയിനില്‍ എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി(22) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

തൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചുതൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചു

കോട്ടയം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും(33) കുറുമ്പനാടം സ്വദേശിനി(56)യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി. ഇവരില്‍ 23 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 18 പേര്‍ കോട്ടയം ജില്ലാ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

corona15-15

കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
01-06-2020, സിറ്റി റൗണ്ടപ്പ്; ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ കൊച്ചി നഗരത്തിൽ തിരക്കേറുന്നു; കൂടുതൽ വാർത്തകൾ.........

ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 22, കുവൈറ്റ്- 4, ഒമാന്‍ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ദില്ലി- 3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് - 1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

English summary
Three Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X