കോട്ടയത്ത് മൂന്നു പേര്‍ക്കുകൂടി കൊറോണ വൈറസ്: ഒരാള്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 32 പേർ!!
കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി.
എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 32 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്. മസ്കറ്റില്‍നിന്നും മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34)യാണ് രോഗം സ്ഥിരീകരിച്ച ആദ്യത്തെയാൾ. കോട്ടയത്തെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

മുംബൈയില്‍ നിന്ന് ട്രെയിനില്‍ മെയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31)യാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞ് വരികയായിരുന്നു ഇദ്ദേഹം. മെയ് 27ന് മഹാരാഷ്ട്രയിൽ നിന്ന് വിമാനത്തില്‍ എത്തിയ കങ്ങഴ സ്വദേശിനി(24)യാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 50 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 48 പേര്. സമ്പര്‍ക്കം മൂലം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 25, തമിഴ്നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്നുവീതം, ഡെല്‍ഹി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications