Get Updates
Get notified of breaking news, exclusive insights, and must-see stories!

ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം: രണ്ട് പേർ അപകടസ്ഥലത്ത് വെച്ച് മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരി ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. പുഴവാത് സ്വദേശി മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശിയായ ശരത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടാതെ ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേർ രണ്ട് അപകട സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചിട്ടുള്ളത്.

മത്സരയോട്ടത്തിനൊടുവിലാണ് അപകടമുണ്ടായിട്ടുള്ളത്. ബൈപ്പാസിൽ കഴിഞ്ഞ മൂന്ന് ദിവസമായി മത്സരയോട്ടം പതിവായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്. ശരത് അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നതിനിടെ എതിരെ എത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായിട്ടുള്ളത്.

 accident-1571126755-157

അപകടത്തിൽ മരിച്ച ശരത് ഓടിച്ചിരുന്ന ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു. വിവരമറിയിച്ച് ആംബുലൻസ് എത്താൻ വൈകിയതിനാൽ കുറച്ച് സമയം അബോധാവസ്ഥയിൽ കിടന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+