കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിട്ടൊഴിഞ്ഞെന്നു കരുതിയ കുഷ്ഠരോഗം വീണ്ടും: കോട്ടയത്ത് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു!!

  • By Desk
Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തിയ അതിരമ്പുഴയില്‍ നിന്നുള്ള എഴുപത്തഞ്ചുകാരിക്കാണ് രോഗം ബാധിച്ചതായി ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി നടത്തുന്ന അശ്വമേധം ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഇവര്‍ പരിശോധനയ്‌ക്കെത്തിയത്. കൈ മടക്കിനോടു ചേര്‍ന്നുള്ള പാട് ആയിരുന്നു രോഗലക്ഷണം.

മോദി പ്രധാന നുണയന്‍.... കുറച്ച് പണിയും കൂടുതല്‍ സംസാരവും ഉള്ള സ്ത്രീകളെ പോലെയെന്ന് സിദ്ദു!!മോദി പ്രധാന നുണയന്‍.... കുറച്ച് പണിയും കൂടുതല്‍ സംസാരവും ഉള്ള സ്ത്രീകളെ പോലെയെന്ന് സിദ്ദു!!

അശ്വമേധം പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 4,16,006 വീടുകളിലെ 14,75,239 പേരെ പരിശോധിച്ചു. 3,278 പേര്‍ക്ക് തുടര്‍പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. അതത് സ്ഥലങ്ങളിലെ ആശുപത്രികളില്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം അന്തിമ സ്ഥിരീകരണത്തിനായി മെയ് 13, 14 തീയതികളില്‍ താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ത്വക്ക് രോഗ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.

leprosykottayam-1


വിട്ടൊഴിഞ്ഞെന്നു കരുതിയ കുഷ്ഠരോഗം വീണ്ടും വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. 2018 വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ മാത്രം കേരളത്തിൽ 273 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിൽ 21 പേരും കുട്ടികകളായിരുന്നു.

2005ലാണ് കുഷ്ഠരോഗം നിവാരണം ചെയ്തായി പ്രഖ്യാപിച്ചത്. എന്നാല്‍, ശരിയായ ചികിത്സ കിട്ടാതെ എട്ടു ജില്ലകളിലെ രോഗികളില്‍ ചിലര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. തുടര്‍ന്നാണ് വ്യാപക സര്‍വേക്ക് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. രണ്ടു തരത്തിലുള്ള കുഷ്ഠരോഗമാണ് വ്യാപിക്കുന്നത്. രണ്ടും ചികിത്സിച്ചു ഭേദമാക്കാം. പോസി ബാസിലറിക്ക് പകര്‍ച്ചാ ശേഷി കുറവാണ്. ആറു മാസത്തിനകം ഭേദമാക്കാന്‍ കഴിയും. മള്‍ട്ടി ബാസിലറിക്ക് പകര്‍ച്ചാശേഷി കൂടുതലാണ്. ഒരു വര്‍ഷമെടുക്കും പൂര്‍ണമായി ഭേദമാകാന്‍. വായു വഴിയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ രോഗാണു വായുവില്‍ പടരും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ 5 വര്‍ഷം വരെ എടുക്കാം. മൈക്കോബാക്ടീരിയം ലെപ്‌റേ എന്ന ബാക്ടീരിയയാണ് രോഗാണു.

English summary
Three leprosy cases confirms in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X