Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ്: ഒരാൾക്ക് രോഗമുക്തി, ചികിത്സയിൽ കഴിയുന്നത് 111 പേർ!!

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111 ആയി. മസ്‌കറ്റില്‍നിന്നും ജൂണ്‍ 21ന് എത്തി രാമപുരത്തെ ബന്ധുവിട്ടില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി(43)യ്ക്ക് ഇന്ന് കൊരോണ വൈറസ് സ്ഥിരീകരിച്ചു.

ദില്ലിയിൽ നിന്നും ജൂണ്‍ 24ന് വിമാനത്തില്‍ എത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൈക സ്വദേശി(30)ക്കും രോഗം ബാധിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തുന്നത്. ഇതോടെ രോഗം സ്ഥിരീകരിക്കുന്നത്. ചെന്നൈയിൽ നിന്നും ജൂണ്‍ 15ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(38), മുംബൈയിൽ നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനി(19) രോഗമുക്തയായി. ഇതുവരെ ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.

corona25-1587

കേരളത്തില്‍ ഇന്ന് 272 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 76, യു.എ.ഇ.- 26, ഖത്തര്‍- 21, കുവൈറ്റ്- 13, ഒമാന്‍- 13, ബഹറിന്‍- 5, കിര്‍ഗിസ്ഥാന്‍-1, നൈജീരിയ- 1, ദക്ഷിണ ആഫ്രിക്ക- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 13, തമിഴ്‌നാട്- 7, മഹാരാഷ്ട്ര- 4, ഡല്‍ഹി- 4, തെലുങ്കാന- 4, ഉത്തര്‍പ്രദേശ് 2, പശ്ചിമബംഗാള്‍- 1, ഛത്തീസ്ഘട്ട്- 1, ആന്ധ്രാപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി ജവാനും രോഗം ബാധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+