കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി വിതരണക്കാർ സജീവം; വലയിലാകുന്നത് യുവാക്കളും വിദ്യാർത്ഥികളും, അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് ടിപി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കോട്ടയം : സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ലഹരി വിമോചന കേന്ദ്രം പാല ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയും ആരോഗ്യ വകുപ്പും സംയുക്തമായി ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എക്‌സൈസ്‌തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്നു മാഫിയകളുടെ വലയിലകപ്പെടുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും എണ്ണം കൂടി വരികയാണെന്ന് മന്ത്രി പറഞ്ഞു.

<strong>മയക്കു മരുന്ന് മാഫിയ ജാഗ്രതൈ... ലഹരി വേട്ടയ്ക്ക് ആധുനിക സൗകര്യങ്ങൾ, കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്!!</strong>മയക്കു മരുന്ന് മാഫിയ ജാഗ്രതൈ... ലഹരി വേട്ടയ്ക്ക് ആധുനിക സൗകര്യങ്ങൾ, കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്!!

ആഘോഷിക്കാനും വിഷമം തീര്‍ക്കാനും ലഹരിക്ക് പുറകെ പോകുന്നവരെ നോട്ടമിട്ട് ലഹരി വിതരണക്കാരും സജീവമായിരിക്കുകയാണ്. അധ്യാപകരും മാതാപിതാക്കളും അതീവ ജാഗ്രതയോടെ കുട്ടികളേയും അവര്‍ ഇടപെടുന്നവരേയും നിരീക്ഷിക്കണം. കുട്ടികളുടെ അസ്വാഭാവികമായ പെരുമാറ്റവും ഇടപെടലുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ്‌പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം.

TP Ramakrishnan

ലഹരിക്കടിമകളായി മാറിയവര്‍ക്ക് മികച്ച ചികിത്സയും കൗണ്‍സിലിംഗും നല്‍കി ജീവിതത്തിലേക്ക് തരികെ കൊണ്ടുവരുന്നതിന് ഡി അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തണം. ചികിത്സ വിജയകരമാക്കുന്നതോടൊപ്പം തൊഴില്‍ പരിശീലനം നല്‍കി ഇവരുടെ പുന:രധി വാസവും സാധ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.മാണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി.രാജീവ് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ കെ.എ.ജോസഫ്, പി.കെ.മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും ആര്‍.എം.ഒ ഡോ.അനീഷ് കെ.ഭദ്രന്‍ നന്ദിയും പറഞ്ഞു.

English summary
TP Ramakrishnan inagurated De-addiction Centre in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X