എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; ജനങ്ങള്‍ക്ക് ഞെട്ടല്‍, ആശങ്ക!!
കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും, വലിയ ശബ്ദവും. നാട്ടുകാര്‍ ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്. എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമല്ല. തിങ്കളാഴ്ച്ച പകലും, രാത്രിയുമായിട്ടാണ് ആദ്യം മുഴക്കം കേട്ടത്. ഇന്ന് പുലര്‍ച്ചെയും ശബ്ദം കേട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി, പഞ്ചായത്തുകളില്‍ വരുന്ന പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്ഥലത്ത് എത്തി പരിശോധിക്കുമെന്ന് ജിയോളജി വകുപ്പ് അറിയിച്ചിട്ടുണ്ട്. നിര്‍ദിഷ്ട വിമാനത്താവള പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന എരുമേലി ചേനപ്പാടിയിലാണ് സ്‌ഫോടന ശബ്ദം കേട്ടത്. ചിലയിടങ്ങളില്‍ വലിയ മുഴക്കവും, ചിലയിടത്ത് നേരിയ ശബ്ദവുമാണ് കേട്ടത്. ഇക്കാര്യം പ്രദേശവാസികള്‍ സ്ഥിരീകരിച്ചു.

അതേസമയം ആശങ്ക വേണ്ടെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. സ്‌ഫോടന സമാനമായ ശബ്ദമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കിണറിലൊക്കെ പാറ പൊട്ടിക്കുമ്പോള്‍ ഇത്തരം ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. രാത്രിയോടെയാണ് ശബ്ദം ഉച്ചത്തിലായതെന്നും നാട്ടുകാര്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണി മുതല്‍ പല സമയങ്ങളിലായിട്ടാണ് ഇന്നലെ ശബ്ദം കേട്ടത്.
ഇന്ന് രാവിലെ ജിയോളജി വകുപ്പ് ഇവിടെ വന്ന് പരിശോധന നടത്തിയിരുന്നു. അസാധാരണമായ ഒന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്. സാധാരണയായി ഭൂമിക്കടിയില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം മാത്രമാണിതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
രാത്രിയോടെ വലിയ ശബ്ദമുണ്ടായതോടെ നാട്ടുകാര്‍ ആകെ ഭയന്ന് വിടുകളില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഭൂമി കുലുങ്ങുന്നതായുള്ള ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് നാട്ടുകാര്‍ പഞ്ചായത്ത് അംഗങ്ങളെയും, എംഎല്‍എയെയും, വിവരം അറിയിച്ചത്.
ഇവരാണ് ജില്ലാ ഭരണകൂടത്തെയും, ജിയോളജി വകുപ്പിനെ വിളിച്ച് അറിയിച്ചത്. ഇടയാറ്റുകാവ്, കരിമ്പന്‍ മാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളില്‍ വലിയ ശബ്ദമാണ് കേട്ടത്. സ്‌ഫോടന ശബ്ദം കേട്ടതായി പലരും അറിയിച്ചെന്നും, റവ്യൂവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചുവെന്നും തഹസീല്‍ദാര്‍ ബെന്നി മാത്യു പറഞ്ഞു.
അതേസമയം വിശദമായ പരിശോധന ജിയോളജി വകുപ്പ് ഇക്കാര്യത്തില്‍ നടത്തും. അതിന് ശേഷമേ കാരണം കണ്ടെത്താനാവൂ. മേഖലയില്‍ ഇപ്പോള്‍ ഭയം വിട്ടുപോയിട്ടില്ല. വീട്ടമ്മമാരൊക്കെയാണ് ഭയന്ന് വീടിന് പുറത്താണ് നില്‍ക്കുന്നത്. ഇന്ന് രാവിലെ ശബ്ദം കേട്ടതോടെ വീടെല്ലാം ഇടിഞ്ഞ് വീഴുമോ എന്ന പേടിയും ഇവര്‍ക്കുണ്ട്.
ശബ്ദം കേട്ടപ്പോള്‍ വീടിന് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലരും രാവിലെ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ശബ്ദം കേട്ടത്. എംഎല്‍എയും, പഞ്ചായത്ത് അംഗങ്ങളുമെല്ലാം പ്രദേശത്ത് തുടരുന്നുണ്ട്. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് നാളെ വരുമെന്നാണ് സൂചന.












Click it and Unblock the Notifications