കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

35 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അവസാനം: കാഞ്ഞിരപ്പള്ളി ബാങ്ക് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് വിജയം

Google Oneindia Malayalam News

കോട്ടയം: 35 വര്‍ഷത്തിലധികം തുടര്‍ച്ചയായി ഭരിച്ച കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ‌കോണ്‍ഗ്രസിന് നഷ്ടമായി. കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ ഭരണം എല്‍ഡിഫ് പിടിച്ചെടുക്കുകയായിരുന്നു. 1927 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ഇതാദ്യമായാണ് എല്‍ഡിഎഫിന് അധികാരം ലഭിക്കുന്നത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുതലെടുത്ത എല്‍ഡിഎഫ് ബാങ്ക് പ്രസിഡന്റായിരുന്ന ടിഎസ് രാജനെ മറുകണ്ടം ചാടിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ടിഎസ് രാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ മുസ്ലിം ലീഗ് അംഗത്തിന്റേത് ഉള്‍പ്പടേയുള്ള പിന്തുണ നേടിയെടുക്കാനും സാധിച്ചു.

'അന്ന് കോന്‍ ബനേഗാ കോര്‍പതിയില്‍ വിലക്ക്; ഇന്ന് അതേ മോഹന്‍ലാല്‍ ബിഗ് ബോസില്‍, കാലം മാറുകയാണ്''അന്ന് കോന്‍ ബനേഗാ കോര്‍പതിയില്‍ വിലക്ക്; ഇന്ന് അതേ മോഹന്‍ലാല്‍ ബിഗ് ബോസില്‍, കാലം മാറുകയാണ്'

യു ഡിഎ ഫില്‍ നിന്നും നിബു ഷൗക്കത്തായിരുന്നു മത്സരിച്ചത്

11 അംഗ ബാങ്ക് ഭരണസമിതിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ടിഎസ് രാജന് ആറ് വോട്ടുകള്‍ ലഭിച്ചു. യു ഡിഎ ഫില്‍ നിന്നും നിബു ഷൗക്കത്തായിരുന്നു മത്സരിച്ചത്. അദ്ദേഹത്തിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. നേരത്തെ ഭരണസമിതിയില്‍ എല്‍ഡിഎഫിന് നാല് വോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ മുസ്ലിം ലീഗ് അംഗം കൂടി പിന്തുണച്ചതോടെ ടിഎസ് രാജന് 6 വോട്ടുകള്‍ ലഭിക്കുകയായിരുന്നു

'നിങ്ങളുടെ പ്രതികരണമാണ് യഥാര്‍ത്ഥ പ്രശ്നം'; ഗ്രെയിസ് ആന്റണിയുടെ പുതിയ ചിത്രം വൈറലാവുന്നു

കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായ ഭിന്നത

കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായ ഭിന്നത ശക്തമായതിനെ തുടര്‍ന്ന് ഇതേ ടിഎസ് രാജനെതിരെ മറ്റൊരു കോണ്‍ഗ്രസ് അംഗമായ സക്കീർ കട്ടുപ്പാറ എൽഡിഎഫ് പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാല്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ട് നിന്നതോടെ ക്വാറം തികഞ്ഞില്ല. അതോടെ ആ നീക്കം പരാജയപ്പെട്ടു.

സക്കീറിനെതിരെ നടപടിയെടുക്കുമെന്ന് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ്

സക്കീറിനെതിരെ നടപടിയെടുക്കുമെന്ന് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. മാത്രമല്ല പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വടംവലി കോണ്‍ഗ്രസ് ശക്തമാവുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ടിഎസ് രാജന്‍ എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

2019 അധികാരത്തിലേറിയ ബാങ്ക് ഭരണസമിതിയില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന് അഞ്ചും

2019 അധികാരത്തിലേറിയ ബാങ്ക് ഭരണസമിതിയില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും അംഗങ്ങളുണ്ടായിരുന്നു. പിന്നീട് 2020 അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ലീഗ് അംഗം കോണ്‍ഗ്രസിലേക്ക് കൂടുമാറിയതോടെ അവരുടെ അംഗബലം ആറിലേക്ക് ഉയര്‍ന്നു. നേരത്തെ തന്നെ തയ്യാറാക്കിവെച്ച ധാരണയുടെ അടിസ്ഥാനത്തില്‍ ബാങ്കിലെ പ്രസിഡന്റെ പദവി നിശ്ചിത കാലയളവിലേക്ക് ഒരോരുത്തര്‍ക്കും വീതം വെച്ച് നല്‍കിയായിരുന്നു യുഡിഎഫ് ഭരണം ആരംഭിച്ചത്.

ആദ്യ ഒരുവർഷം പ്രസിഡന്റ് സ്ഥാനം ടിഎസ്.രാജനും

ആദ്യ ഒരുവർഷം പ്രസിഡന്റ് സ്ഥാനം ടിഎസ്.രാജനും പിന്നീടുള്ള നാല് വർഷം സുനിൽ തേനംമാക്കൽ, പിഎ ഷെമീർ, സക്കീർ കട്ടൂപ്പാറ എന്നീങ്ങനെയായിരുന്നു. എന്നാല്‍ ഒരു വര്‍ഷ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് പദവി ഒഴിയാന്‍ രാജന്‍ തയ്യാറായില്ല. ഇതോടെയാണ് എല്‍ഡിഎഫ് സഹായത്തോടെ കോണ്‍ഗ്രസിലെ സക്കീര്‍ കട്ടൂപ്പാറ രാജനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസ്-മുസ്‌ലിം ലീഗ് അംഗങ്ങൾ വിട്ടുനിന്ന് അന്നത്തെ നീക്കം പരാജയപ്പെടുത്തി

ഇതിന് പിറ്റേ ദിവസം പിറ്റേന്ന് പാർട്ടി നിർദേശപ്രകാരം ടി എസ് രാജൻ

ഇതിന് പിറ്റേ ദിവസം പിറ്റേന്ന് പാർട്ടി നിർദേശപ്രകാരം ടി എസ് രാജൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സക്കീറിനെതിരെ നടപടിയെടുക്കാം എന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ ഉറപ്പിലായിരുന്നു രാജിയെന്നാണ് രാജന്‍ പറയുന്നത്. എന്നാല്‍ ഈ ഉറപ്പ് ലംഘിക്കപ്പെട്ടു. ഇതോടെ പാര്‍ട്ടി അംഗത്വം രാജിവെച്ച് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുകയായിരുന്നു.

ലീഗ് പിന്തുണയ്ക്കാന്‍ ഇതുമൊരു


വിഷയത്തില്‍ കെ പി സി സിക്ക് പരാതി നല്‍കിയരുന്നു. എന്നാല്‍ കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം അടക്കമുള്ള എ ഗ്രൂപ്പ് നേതാള്‍ക്ക് സക്കീറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയില്‍ നിന്നും വിജയിച്ച ഒരു അംഗത്തെ ചാക്കിട്ട് പിടിച്ചതില്‍ മുസ്ലിം ലീഗിനും നേരത്തെ മുതല്‍ തന്നെ കോണ്‍ഗ്രസിനെതിരെ അമര്‍ഷമുണ്ടായിരുന്നു. ടിഎസ് രാജനെ ലീഗ് പിന്തുണയ്ക്കാന്‍ ഇതുമൊരു കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

തനി നാടന്‍ ലുക്കില്‍ പ്രിയ പി വാര്യര്‍: ഒപ്പം ഗ്ലാമറസ് ലുക്കും, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
TS Rajan wins Kanjirapally Central Service Co-operative Bank election with LDF support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X