വിവാഹ വാഗ്ധാനം നൽകി 15കാരിയെ പീഡിപ്പിച്ചു: കോട്ടയത്ത് രണ്ട് പേർ അറസ്റ്റിൽ!!
കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ച് വരികയായിരുന്നു. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കുറ്റവാളികളെ പിടികൂടുന്നത്. മണിമല സ്വദേശിയായ രമേശ്, ആനക്കൽ സ്വദേശിയായ സിറാജ് എന്നിവരാണ് ഇതോടെ പിടിയിലായത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ഇരുവരും അറസ്റ്റിലാവുന്നത്.
പെൺകുട്ടിയുമായി പരിചയത്തിലായ സിറാജ് വിവാഹം കഴിക്കാമെന്ന വാഗ്ധാനം നൽകിയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കി വന്നിരുന്നത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിക്കാനത്തെ പാഞ്ചാലിമേട്ടിന് പുറമേ കുമരകത്ത് ഹൌട്ട് ബോട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് ഇരയായ പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണിമല സ്വദേശിയായ രമേശിനെയും പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. ഇയാൾ വേറെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

മറ്റൊരു കേസിൽ പ്രതിയായ രമേശ് പെൺകുട്ടിയെ വീട്ടിൽ കഴിഞ്ഞിരുന്നുവെന്നും വീട്ടിൽ ആളില്ലാത്ത തക്കം നോക്കി ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലായി പല വകുപ്പുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ആയുധക്കടത്തിന് പുറമേ വധശ്രമത്തിനും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.












Click it and Unblock the Notifications