കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു : രണ്ടുപേരും വിദേശത്ത് നിന്നെത്തിയവർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 11ന് ദുബായിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ ഒരാൾ പായിപ്പാട് പഞ്ചായത്തിലെ നാലുകോടി സ്വദേശിയും (30) രണ്ടാമൻ അബുദാബിയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 37കാരനുമാണ്. ഇയാൾ വിദേശത്തുനിന്നെത്തിയ ശേഷം ഗാന്ധി നഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് കഴിഞ്ഞുവന്നിരുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാജ്യവ്യാപക ലോക്ക്ഡൌൺ പാളി: കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്, പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി!! രാജ്യവ്യാപക ലോക്ക്ഡൌൺ പാളി: കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്, പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി!!

നാലുകോടി സ്വദേശിയായ ഇയാൾ പ്രായമായ ദമ്പതികളും കുട്ടിയുമുൾപ്പെടെ മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇതോടെയാണ് വീട്ടിൽ ക്വാറന്റൈനിൽ കഴിയാനുള്ള അനുമതി നൽകിയത്. 14 ദിവസത്തെ ക്വാറന്റൈൻ ചൊവ്വാഴ്ച പൂർത്തിയാവാനിരിക്കെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇയാൾക്കൊപ്പം എത്തിയ ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. എന്നാൽ വിമാനത്തിൽ സഞ്ചരിച്ച രണ്ട് പേർക്ക് കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus-

അബുദാബി- കൊച്ചി വിമാനത്തിൽ തിരിച്ചെത്തി രോഗം സ്ഥിരീകരിച്ചയാളുടെ സുഹൃത്തുക്കളുടെ പരിശോനാ ഫലം നെഗറ്റീവാണ്. എന്നാൽ ഇതേ വിമാനത്തിൽ തിരിച്ചെത്തിയ മൂന്ന് പേർക്കും കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ട്. ജില്ലയിൽ നിലവിൽ 11 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. 94 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

കോട്ടയം ജില്ലയിലെ കോരുത്തോട്, മീനടം, വെള്ളാവൂർ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ട് പട്ടികയിലാണ് ഉൾപ്പെടുന്നത്. കോരുത്തോട് പഞ്ചായത്തിലെ 2,4 വാർഡുകൾക്ക് പുറമേ മീനടം പഞ്ചായത്തിലെ 1,2, 13, വാർഡുകളും ഹോട്സ്പോട്ടിൽ ഉൾപ്പെടുന്നവയാണ്. വെള്ളാവൂരിൽ കാടംകുളത്തിന് 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും റെഡ്സൌണിലാണ് ഉൾപ്പെടുന്നത്.

ഉത്ര മരിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പൊട്ടിച്ചിരി, ചികിത്സ വൈകിപ്പിച്ചു; സൂരജിനെ കുടുക്കിയ തെളിവുകൾഉത്ര മരിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പൊട്ടിച്ചിരി, ചികിത്സ വൈകിപ്പിച്ചു; സൂരജിനെ കുടുക്കിയ തെളിവുകൾ

English summary
Two Coronavirus cases reported from Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X