കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

2 വയസുള്ള ആണ്‍കുട്ടിക്കും 6 വയസ്സുളള പെണ്‍കുട്ടിക്കും കൊറോണ! കൊല്ലം ജില്ലയിൽ രോഗികൾ കൂടുന്നു2 വയസുള്ള ആണ്‍കുട്ടിക്കും 6 വയസ്സുളള പെണ്‍കുട്ടിക്കും കൊറോണ! കൊല്ലം ജില്ലയിൽ രോഗികൾ കൂടുന്നു

ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായി മഹാരാഷ്ട്രയില്‍നിന്ന് എത്തിയശേഷം ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനി(27), ദുബായില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിനി (31) എന്നിവരെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam
pti07-05-20

നിലവില്‍ 97 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേർ പാലാ ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

English summary
Two Coronavirus cases reported from Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X