Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രണ്ട് പേർക്ക് കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ചത് ദില്ലിയില്‍ നിന്ന് എത്തിയവര്‍ക്ക്

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദില്ലിയില്‍നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കങ്ങഴയിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(34), ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31) എന്നിവരെയാണ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ വെള്ളാവൂര്‍ സ്വദേശിനിക്കൊപ്പമെത്തിയ ഭര്‍ത്താവിന്‍റെയും മകന്‍റെയും പരിശോധനാഫലം നെഗറ്റീവാണ്.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. ഇതിനു പുറമെ ജില്ലയില്‍ നിന്നുള്ള ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇന്ന് ഫലം വന്ന 202 സാമ്പിളുകളില്‍ 200 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ 7821 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ഇതില്‍ 6444 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 1206 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ശേഷിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളാണ്.

corona4-

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 37 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിൽ തിരിച്ചെത്തിയവരാണ്. ആണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് 14 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരില്‍ 4 പേര്‍ കോര്‍പ്പേറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. തൃശ്ശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്നാട്, കര്‍ണാടക 4 വീതം, പശ്ചിംമ ബംഗാള്‍ മധ്യപ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് ഇതരസംസ്ഥാനത്ത് നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+