കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് ഡോക്ടർമാർക്ക് കൊവിഡ്: കെഎസ്ആർടിസി ജീവനക്കാരനും രോഗം!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ. രണ്ട് പിജി ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടർക്കും പതോളജി വിഭാഗത്തിലെ ഒരാൾക്കുമാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. കൊറോണ വൈറസ് ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയായിരിക്കാം ഡോക്ടർമാരിലേക്കും രോഗം വ്യാപിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

കണ്ണൂരില്‍ 51 പേര്‍ക്ക് കൊവിഡ്:പതിനൊന്ന് പേര്‍ക്ക് രോഗം സമ്പർക്കത്തിലൂടെ!!കണ്ണൂരില്‍ 51 പേര്‍ക്ക് കൊവിഡ്:പതിനൊന്ന് പേര്‍ക്ക് രോഗം സമ്പർക്കത്തിലൂടെ!!

കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മൂന്ന് ഗർഭിണികൾ ഉൾപ്പെടെ ഗൈനക്കോളജി വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് ഒറ്റ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗികളായ അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

 coronavirus323

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതേ ബസിലെ കണ്ടക്ടർ വെഹിക്കിൾ സൂപ്പർ വൈസർ എന്നിവർക്കും നിരീക്ഷണത്തിൽ കഴിാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഡിപ്പോ അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കണ്ടക്ടർ ജൂലൈ 20നാണ് അവസാനമായി ഡിപ്പോയിൽ ജോലിക്കെത്തിയത്.

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച 80 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായി. അതേ സമയം ജില്ലയിൽ 25 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 687 പേര്‍ക്ക് രോഗം ബാധിച്ചു. 298 പേര്‍ രോഗമുക്തരായി.

English summary
Two doctors in Kottayam medical college tests Coronavirus positive today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X