കോട്ടയത്ത് രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിനി(44)യാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ ഒരാൾ. ജൂണ്‍ 17 മുതല്‍ 30 വരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലി ചെയ്തശേഷം ഹോസ്റ്റലില്‍ ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതേ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലിക്കുശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(43). രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.

ദില്ലിയിൽ നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50), കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29) എന്നിവർക്കാണ് ജില്ലയിൽ സമ്പർക്കും മുഖേന രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

coran-093-1

കോട്ടയം ജില്ലക്കാരായ 17 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
നിലവില്‍ 128 പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

ചെന്നൈയില്‍നിന്നും ജൂണ്‍ 21ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി മാമ്മൂട് സ്വദേശി(44), അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറമ്പനാടം സ്വദേശി(28), രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന് ചികിത്സയ്ക്കുശേഷം ജൂണ്‍ എട്ടിന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ജൂണ്‍ 24ന് അബുദാബി വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു.

മസ്‌കറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(25). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മസ്‌കറ്റില്‍വച്ച് മെയ് 25ന് രോഗം സ്ഥിരീകരിച്ചശേഷം 18 ദിവസം റൂം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്നു. കുവൈറ്റില്‍നിന്നും ജൂലൈ മൂന്നിന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(43), ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(27), ദുബായില്‍നിന്ന് ജൂണ്‍ 26ന് എത്തി കൂവപ്പള്ളിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(28). ദുബായ് വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(28), സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(51), മുംബൈയില്‍നിന്ന് ജൂലൈ മൂന്നിന് ട്രെയിനില്‍ എത്തി പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ്(38). മുംബൈയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ജൂണ്‍ 29 വരെ ജോലി ചെയ്തിരുന്നു.

ഷാര്‍ജയില്‍നിന്നും ജൂണ്‍ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53), ആദ്യത്തെ എട്ടു ദിവസം ചങ്ങനാശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലും തുടര്‍ന്ന് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കുവൈറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(18), ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗം എത്തിയ വൈക്കം സ്വദേശിനി(23). ക്വാറന്റയിന്‍ കേന്ദ്രത്തില്‍ 14 ദിവസം പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിയിരുന്നു.

തേനിയില്‍നിന്നും ബൈക്കില്‍ ജൂലൈ മൂന്നിന് പീരുമേട്ടില്‍ എത്തിയ മറിയപ്പള്ളി സ്വദേശി(40) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നുതന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+