Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ്; ജില്ലയില്‍ ചികിത്സയിലുള്ളത് 30 പേര്‍

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയിരിക്കുകയാണ്. മുംബൈയില്‍നിന്നും ഈ മാസം രണ്ടിന് നാട്ടിലെത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ദില്ലിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം ബാധിച്ചത്.

ഒളശ്ശ സ്വദേശി നാട്ടിലെത്തി ക്വാറന്റൈീനില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kottayam

വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റിസാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
ഇയാള്‍ക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റയിന്‍ സെന്ററിലാണ്. കോവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച് കോട്ടയത്ത് ഒരാള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍നിന്ന് മെയ് 27ന് വിമാനത്തില്‍ എത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി (24) ക്കാണ് രോഗം ബാധിച്ചത്.

കേരളത്തില്‍ ഇന്ന് 108 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഏര്‌റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലായിരുന്നു. 19 പേര്‍ക്കാണ് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെയാണ് ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+