കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് വീട്ടിൽ കയറി ഗുണ്ടാ ആക്രമണം: പരിക്കേറ്റ രണ്ട് പേർ ചികിത്സയിൽ, രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് രാത്രിയിൽ യുവാക്കളെ വീട്ടിൽ കയറി ആക്രമിച്ചു. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർ ഖാൻ എന്നീ യുവാക്കൾക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ഇരുവർക്കും കാലിനും കയ്യിനുമാണ് വെട്ടേറ്റിട്ടുള്ളത്. പരിക്കേറ്റ ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരു യുവാവും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്.

പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമം; ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരായ പരാതിയിൽ സിപിഎം അന്വേഷണംപാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമം; ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരായ പരാതിയിൽ സിപിഎം അന്വേഷണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആയുധങ്ങളേന്തി കാറിലും ബൈക്കിലുമായ എത്തിയ സംഘമാണ് നാലംഗ സംഘം താമസിക്കുന്ന വീട്ടിൽ കയറി ആക്രമിച്ചിട്ടുള്ളത്. പത്തിലധികം പേർ ഈ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. കോട്ടയം ചന്തക്കുള്ളിലെ ലോഡ്ജിന് സമീപത്തുള്ള വീട്ടിലാണ് ഇവർ താമസിച്ചുവന്നിരുന്നത്. പൊൻകുന്നം സ്വദേശികളായ യുവതിയും തിരുവനന്തപുരം സ്വദേശിയുമാണ് ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുള്ളത്.

goons-beat-1538

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചത്. പ്ലംബിംഗ് ജോലിക്ക് വേണ്ടിയാണ് വീടെടുത്ത് താമസിക്കുന്നതെന്നാണ് ഇവർ പോലീസിന് നൽകിയ വിവരം. കൂടാതെ ആക്രമണമുണ്ടായ സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇവർ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വീട് വാടയ്ക്ക് എടുത്തവരല്ല ഇപ്പോൾ വീട്ടിൽ താമസിക്കുന്നതെന്ന് വീട്ടുടമ വ്യക്തമാക്കിയതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. അതേ സമയം ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അക്രമികളെ കണ്ടെത്തുന്നതനായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്.

സ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങളുടെ യാത്രയപ്പ്; വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി ബെഹ്റസ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങളുടെ യാത്രയപ്പ്; വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി ബെഹ്റ

ഡ്രൈവിംഗിനിടെ ബ്ലൂടൂത്തിൽ സംസാരിച്ചാൽ ലൈസൻസ് തെറിക്കും;നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്

Recommended Video

cmsvideo
Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

നിലപാടില്‍ മലക്കം മറിഞ്ഞ് ലോക്‌നാഥ് ബെഹ്‌റ; ഐസിസിന്റെ ലക്ഷ്യകേന്ദ്രമെങ്കിലും കേരളം സുരക്ഷിതംനിലപാടില്‍ മലക്കം മറിഞ്ഞ് ലോക്‌നാഥ് ബെഹ്‌റ; ഐസിസിന്റെ ലക്ഷ്യകേന്ദ്രമെങ്കിലും കേരളം സുരക്ഷിതം

English summary
Two people injures after Goons attack in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X