കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് രണ്ട് വയസ്സുകാരന്: കാത്തിരിപ്പ് അമ്മയുടെ ഫലത്തിനായി
കോട്ടയം: കോട്ടയത്ത് ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീരിച്ചത് രണ്ട് വയസ്സുകാകരന്. ഗൾഫിൽ നിന്നും ഗർഭിണിയായ അമ്മയ്ക്കൊപ്പം തിരിച്ചെത്തിയ കുട്ടിയ്ക്കാണ് രോഗി സ്ഥിരീകരിച്ചിട്ടുള്ളത്. കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇവരെ എത്തിച്ച ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ഗർഭിണിയായ അമ്മയുടെ പരിശോധനാ ഫലം ഇനിയും പുറത്ത് വരാനുണ്ട്. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശികളാണ് ഇവർ. മകന് രോഗം സ്ഥിരീകരിച്ചതോടെ അമ്മയെയും മകനേയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. എന്നാൽ കുട്ടിയുടെ അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല.
ഇവർ സഞ്ചരിച്ച വിമാനത്തിൽ കേരളത്തിൽ തിരിച്ചെത്തിയ 21 പേരിൽ ഒമ്പത് പേർ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടി ഉൾപ്പെടെ 12 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. ഇവർക്കൊപ്പം ഇതേ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയ്ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.

കേരളത്തിൽ ഇന്ന് 5 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ 32 പേരാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗം ബാധിച്ചവരില്‍ 23 പേരും കേരളത്തിന് പുറത്ത് നിന്നുള്ളവരാണ്. നിലവില്‍ ചെന്നൈയില്‍ നിന്നെത്തിയ 6 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള 4 പേരും നിസാമുദീനില്‍ നിന്നെത്തിയ 2 പേരും വിദേശത്ത് നിന്നുള്ള 11 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 9 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 6 പേര്‍ വയനാട്ടില്‍ നിന്നാണ്. ഗ്രീൻസോണായിരുന്ന വയനാട്ടിൽ ചെന്നൈയിൽ നിന്നെത്തിയ ലോറി ഡ്രൈവറിൽ നിന്നാണ് കുടുതൽ പേരിലേക്ക് രോഗം വ്യാപിച്ചിട്ടുള്ളത്. സമ്പർക്കം മൂലമാണ് ജില്ലയിൽ ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചിട്ടുള്ളത്.












Click it and Unblock the Notifications