കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരം കോട്ടയം ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്കിന്

Google Oneindia Malayalam News

കോട്ടയം: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്. കേരളം ആകാംക്ഷയോടെ നോക്കിയ ഒട്ടേറെ കേസുകളുടെ അന്വേഷണത്തിനു ചുക്കാന്‍ പിടിക്കാന്‍ കെ കാര്‍ത്തിക്കിന് സാധിച്ചിരുന്നു.

പാലാരിവട്ടം പാലം അഴിമതി, മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ അപാകത, കൊച്ചിയിലെ അനധികൃത കെട്ടിടനിര്‍മാണം, ആലത്തൂരിലെ പട്ടികജാതി വര്‍ഗ കേസുകള്‍, നടന്‍ കലാഭവന്‍ മണിയുടെ മരണം തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത് കാര്‍ത്തിക്കായിരുന്നു.

sv

ഈ കേസുകളിലെ അന്വേഷണ മികവ് കാര്‍ത്തിക്കിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളായി മാറി. അഴിമതി കേസുകള്‍ അന്വേഷിച്ചു കഴിവു തെളിയിച്ച കാര്‍ത്തിക്കിന് സംസ്ഥാന പൊലീസിലെ മികച്ച കുറ്റാന്വേഷകന് മുഖ്യമന്ത്രി നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ 2019 ല്‍ തന്നെ ലഭിച്ചിരുന്നു.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

എല്ലാവരോടും സൗമ്യ ഭാവത്തില്‍ പെരുമാറുന്ന കാര്‍ത്തിക്കിനെ പൊതുജനങ്ങള്‍ക്കും ഏറെ താല്‍പര്യമാണ്. അതേസമയം കുറ്റവാളികളോട് അയവില്ലാത്ത സമീപനമാണ് കാര്‍ത്തിക്കിന്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ തുരുഞ്ചാപുരം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലാണ് കാര്‍ത്തിക്കിന്റെ ജനനം.

തുരുഞ്ചാപുരത്തെ ആദ്യ എന്‍ജിനീയര്‍ കൂടിയാണ് കാര്‍ത്തിക്. അനുജന്‍ കെ.പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറാണ് എന്ന സവിശേഷതയുമുണ്ട്. പഠനകാലത്തൊന്നും കാര്‍ത്തിക്ക് ട്യൂഷന് പോയിട്ടില്ല. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുത്തത് പോലും തനിയെ പഠിച്ചാണ്.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

വനം വകുപ്പില്‍ താല്‍ക്കാലിക ജോലിയായിരുന്നു കാര്‍ത്തിക്കിന്റെ പിതാവിന് അതു സ്ഥിരപ്പെടുന്നത് അദ്ദേഹം വിരമിക്കുന്നതിനു 2 വര്‍ഷം മുന്‍പാണ്. 2011 ബാച്ചിലെ കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ് കാര്‍ത്തിക്ക്. പാലക്കാട് എ എസ് പിയായി ആണ് തുടക്കം.

' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍

പിന്നീട് തൃശൂര്‍ സിറ്റി എ സി പി, കേരള ഗവര്‍ണറുടെ എ ഡി സി, വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ റൂറല്‍ എസ് പി, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി സി എം ഡി, തൃശൂര്‍ റൂറല്‍ എസ് പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എറണാകുളം റൂറല്‍ എസ് പിയായിരിക്കെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്.

English summary
Union Home Minister's Award for Investigation Excellence to Kottayam District Police Chief K Karthick
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X