‘യുപി ബിജെപിയാണ് ഭരിക്കുന്നത്; കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ നടപടി ഉറപ്പെന്ന് അമിത് ഷാ
കോട്ടയം: ഉത്തർപ്രദേശിൽ വെച്ച് ട്രെയിനിൽ യാത്ര ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചാണ് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ കുറ്റകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉത്തർപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. നടപടി വേണമെന്ന് കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പുറമേ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഗൌരവത്തോടെ കാണുന്നുവെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയ അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനാണ് സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നേരിട്ട് കത്ത് നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജോര്‍ജ് കുര്യന്‍ കത്തയച്ചിട്ടുണ്ട്.
Recommended Video
ദില്ലിയില്‍ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ദില്ലി പ്രോവിന്‍സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ത്ഥിനികളും അടങ്ങുന്ന സംഘമാണ് ഝാൻസിയിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടുള്ളത്. കുറ്റക്കാര്‍ ആരായിരുന്നാലും കര്‍ശന നടപടിയുണ്ടാകണമെന്ന് ജോര്‍ജ്ജ്കുര്യന്‍ ആവശ്യപ്പെട്ടു.
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications