• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മെറിന്റെ കാറിന് കുറുകെ വാഹനമിട്ടു, വലിച്ചിറക്കി, ദേഹത്തിരുന്ന് പലവട്ടം കുത്തി, ദൃശ്യങ്ങളില്‍...

കോട്ടയം: മലയാളി നഴ്‌സ് മെറിനെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. ക്രൂരമായ കൊലപാതകമാണെന്ന് നടന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. ഫിലിപ്പ് കാത്തിരിക്കുന്നതും പിന്നീട് സംഭവിച്ചതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. തനിക്കൊരു കുഞ്ഞുണ്ടെന്ന് ഭര്‍ത്താവ് കുത്തുമ്പോള്‍ ഇവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇവിടെയാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതിക്ക് സാധിച്ചു. ഇയാള്‍ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാനല്ല പോയതെന്ന് ഉറപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

ദൃശ്യങ്ങളില്‍ കണ്ടത്....

ദൃശ്യങ്ങളില്‍ കണ്ടത്....

ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിന്‍ പുറത്തിറങ്ങുന്നതിനായിട്ടായിരുന്നു ഫിലിപ്പ് കാത്തിരുന്നത്. മെറിന്‍ ജോലി ചെയ്യുന്ന ബ്രൊവാഡ് ആശുപത്രിയുടെ അധികൃതര്‍ കോറല്‍ സ്പ്രിംഗ്‌സ് പോലീസിന് കൈമാറിയ ദൃശ്യങ്ങളിലാണ് ക്രൂരകൃത്യം തെളിഞ്ഞത്. 45 മിനുട്ടോളം ഫിലിപ്പ് മെറിനെ കാത്തിരുന്നത്. പാര്‍ക്കിംഗ് ഏരിയയില്‍ പുലര്‍ച്ചെ ആറേ മുക്കാലോടെ ഇയാള്‍ എത്തിയിരുന്നു. ഏഴര മണിയോടെ മെറിന്‍ കാറില്‍ പുറത്തേക്ക് വരുന്നതും കാണാം.

കാറിന് കുറുകെ കാറിട്ടു

കാറിന് കുറുകെ കാറിട്ടു

മെറിന്‍ ഓടിച്ച് വന്ന കാറിന് കുറുകെയായി ഇയാള്‍ സ്വന്തം കാറിട്ട് നെവിനെ തടഞ്ഞു. പിന്നാലെ മെറിനെ കാറില്‍ നിന്ന് വലിച്ചിറക്കുകയാണ് ചെയ്തത്. മെറിനെ ക്രൂരമായി തല്ലുന്നതും, പാര്‍ക്കിംഗ് സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ ദേഹത്ത് കയറിയിരുന്ന് ഒന്നിലേറെ തവണയാണ് കുത്തിയത്. ആശുപത്രി ജീവനക്കാരന്‍ ആക്രമണം കണ്ട് എത്തിയെങ്കിലും കത്തികാണിച്ച് നെവിന്‍ ഇയാളെ വിരട്ടി. പാര്‍ക്കിംഗിലെ കാറുകളുടെ പിന്നിലേക്ക് ഓടി മാറിയ ജീവനക്കാരന്‍ നെവിന്‍ വന്ന കാറിന്റെ ചിത്രം പകര്‍ത്തുകയായിരുന്നു.

കാര്‍ കയറ്റി ഇറക്കി

കാര്‍ കയറ്റി ഇറക്കി

സെക്യൂരിറ്റി ജീവനക്കാരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പോലീസിന് നേരത്തെ കൈമാറിയിരുന്നു. ഈ ചിത്രത്തില്‍ നിന്നാണ് ഫിലിപ്പിനെയും ഇയാള്‍ ഓടിച്ച കാറിനെയും തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ മെറിന്റെ ദേഹത്ത് കൂടി കാര്‍ ഓടിച്ച് കയറ്റി ഇറക്കുന്നതും ഉണ്ട്. ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന സമയത്ത് കുത്തിയതും ദേഹത്ത് വണ്ടി കയറ്റിയതും ഫിലിപ്പാണെന്ന് മെറിന്‍ പറഞ്ഞിരുന്നു. ഇത് പോസീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മരണമൊഴിയായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് മെറിന്‍ ഫിലിപ്പിനെതിരെ നല്‍കിയ പരാതികളും കോടതിയില്‍ സമര്‍പ്പിച്ച പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അലറി കരഞ്ഞു

അലറി കരഞ്ഞു

കുത്തേറ്റ് രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളഞ്ഞപ്പോഴും മെറിന്‍ അലറി കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്നായിരുന്നു. ഇക്കാര്യം ആശുപത്രിയിലെ സഹപ്രവര്‍ത്തകരില്‍ ഒരാളും പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 30ന് ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കവും മെറിന്‍ നേരത്തെ നടത്തിയിരുന്നു. പുതിയ താമസസ്ഥലത്തായിരുന്നു ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നത്. എന്നാല്‍ ഒത്തുതീര്‍പ്പിനാണ് താന്‍ പോകുന്നതെന്ന് ഫിലിപ്പ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് പച്ചക്കള്ളമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണ്.

അടക്കം യുഎസ്സില്‍

അടക്കം യുഎസ്സില്‍

മെറിന്റെ മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം അമേരിക്കയില്‍ തന്നെ അടക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 17 കുത്തുകള്‍ ഏറ്റത് കൊണ്ടും അതിന് പുറമേ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയതും എംബാം ചെയ്യുന്നത് ദുഷ്‌കരമാക്കിയിരിക്കുകയാണ്. മെറിന്റെ മോനിപ്പള്ളിയിലെ വീട്ടിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ മയാമിയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിച്ച ശേഷം ആദ്യ വിമാനത്തില്‍ തന്നെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു.

ക്രിസ്മസ് തലേന്ന് രാത്രി

ക്രിസ്മസ് തലേന്ന് രാത്രി

ഫിലിപ്പ് തന്റെ മകളെ ഉപദ്രവിക്കുന്നത് യുഎസ്സില്‍ പോയപ്പോള്‍ കണ്ടിരുന്നു. അന്ന് അവിടെ പരാതി നല്‍കിയിരുന്നു. പോലീസ് പരിശോധനയില്‍ ഫിലിപ്പിന്റെ സോക്‌സിനുള്ളില്‍ നിന്ന് കത്തി കണ്ടെത്തി. ഇത് പിന്നീട് ഒതുക്കി തീര്‍ത്തു. ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ക്രിസ്മസിന്റെ തലേദിവസം പരാതി നല്‍കിയിരുന്നു. മുഖത്താണ് അന്ന് ഫിലിപ്പ് ഇടിച്ചത്. ഇതും പരസ്പരം ഒത്തുതീര്‍ത്തു. ഇതിന് ശേഷമാണ് വിവാഹ മോചനം ഫയല്‍ ചെയ്തത്. ജോലി നഷ്ടപ്പെടുമെന്നുള്ളത് കൊണ്ടാണ് അധികം വൈകാതെ തന്നെ മെറിന്‍ യുഎസ്സിലേക്ക് മടങ്ങിയത്. ഇത് അവസാന യാത്രയായിരുന്നു.

അത് നാടകം

അത് നാടകം

ജീവനൊടുക്കാനുള്ള ശ്രമം ഫിലിപ്പിന്റെ നാടകമാണെന്ന് മെറിന്റെ ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പിന്റെ കൈത്തണ്ടയുടെ മുകള്‍ ഭാഗത്താണ് മുറിവുകള്‍. ഇത് കേസിനെ വഴിത്തെറ്റിക്കാനായി മനപ്പൂര്‍വം ഉണ്ടാക്കിയതാണ്. കരുതി കൂട്ടിയുള്ള കൊലപാതകമാണെന്നും, പെട്ടെന്നുള്ള പ്രകോപനമല്ല ഇതിന് കാരണമെന്നും വ്യക്തമായിരിക്കുകയാണ്. യുഎസ്സില്‍ ഫസ്റ്റ് ഡിഗ്രിയില്‍ ഉള്‍പ്പെടുത്തുന്നത് മനപ്പൂര്‍വമുള്ള കേസുകളെയാണ്. ഇതിന് വധശിക്ഷയോ പരോള്‍ ലഭിക്കാത്ത ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാം.

English summary
us malayali nurse murder: cctv visuals proves philip done a brutal murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more