'മരണഭയം ആദ്യമായിട്ടാണ്'; ശാസ്ത്രീയമായി പാമ്പിനെ പിടിച്ചാലും കടിയേല്‍ക്കുമെന്ന് വാവ സുരേഷ്
കോട്ടയം: തന്നെ ദ്രോഹിക്കാന്‍ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പ്രത്യേക താല്പര്യമെടുക്കുന്നുണ്ടെന്ന് വാവ സുരേഷ്. പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും പാമ്പിനെ പിടിക്കാന്‍ പോകുമെന്നും വാവ സുരേഷ് വ്യക്തമാക്കി. പാമ്പ് പിടുത്തത്തിന്റെ രീതി മാറ്റണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നവര്‍ക്കും കടിയേല്‍ക്കുന്നുണ്ടെന്നും വാവ കൂട്ടിച്ചേര്‍ത്തു.
ഗുരുതരാവസ്ഥയിലിരിക്കെ തന്നെ സഹായിച്ച സര്‍ക്കാരിനും, ആശുപത്രി അധികൃതര്‍ക്കും, പ്രാര്‍ഥനയില്‍ മുഴുകിയ ബന്ധുക്കള്‍ക്കും, കുറിച്ചിയിലെ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11:30നാണ് വാവ സുരേഷിനെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തത്. മന്ത്രി വി എന്‍ വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ തുടങ്ങിയവര്‍ വാവ സുരേഷിനെ യാത്ര അയയ്ക്കാന്‍ എത്തിയിരുന്നു. മന്ത്രി വി എന്‍ വാസവന് അടക്കമുള്ളവരുടെ സഹായങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും സുഹൃത്തും പഞ്ചായത്തംഗവുമായ മഞ്ജിഷ് എപ്പോഴും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയും പാമ്പിനെ പിടിക്കാനുള്ള നിയോഗത്തിനായിട്ടാണ് ദൈവം ആയുസ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നതെന്നും വാവ സുരേഷ് പറയുന്നു.

അതേസമയം പാമ്പ് കടിച്ചതിനെ തുടര്‍ന്ന് വാവ സുരേഷിന്റെ കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാലാണ് വാവ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തത്. ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നതെന്നും മുന്‍പ് നടന്ന വാഹനാപകടത്തില്‍ വാരിയെല്ലിനു പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു. അതിന്റെ വേദന ഉണ്ടായിരിക്കെയാണ് കുറിച്ചിയില്‍ പാമ്പിനെ പിടിക്കാന്‍ പോയത്. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് പോയത്. പാമ്പിനെ പിടികൂടിയ ശേഷം ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ വേദന അനുഭവപ്പെട്ടു. അതില്‍ ശ്രദ്ധ മാറിയതാണ് പാമ്പ് കടിയേല്‍ക്കാന്‍ കാരണമെന്ന് വാവ സുരേഷ് പറഞ്ഞു.

രണ്ട് തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു. പിന്നീട് ഓര്മ വന്നത് നാലാം തീയതി ഉണര്ന്നപ്പോഴാണെന്നും വാവ സുരേഷ് പറഞ്ഞു. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമായാണ് അഭിമുഖീകരിച്ചതെന്നും വാവ സുരേഷ് പറഞ്ഞു.

നിലവില്‍ മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് വാവ സുരേഷിന് നല്‍കുന്നത്. 10 ദിവസമെങ്കിലും പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വാവ സുരേഷുമായി മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചിരുന്നു. തോമസ് ചാഴികാടന് എം പി, മോന്‍സ് ജോസഫ് എം എല്‍ എ എന്നിവര്‍ ഇന്നലെ വാവ സുരേഷിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സുരേഷിന് വീട് നിര്‍മിച്ചു നല്കുവാന് ചെന്നൈയിലെ ഹോട്ടല്‍ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Recommended Video

ജനുവരി 31 ന് ഉച്ചയ്ക്കാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന മൂര്‍ഖനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആറടിയിലേറെ നീളമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. കാല് മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. എന്നാല്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications