ആരോഗ്യപ്രശ്‌നങ്ങളില്ല; വാവ സുരേഷ് ഇന്ന് ആശുപത്രി വിടും, ഇനി കുറച്ചുകാലം വിശ്രമം
കോട്ടയം : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ആശുപത്രി വിടുന്നത്. നിലവില്‍ വാവ സുരേഷിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കടിയേറ്റ സ്ഥലത്തെ മുറിവ് ഉണങ്ങുന്നതിന് വേണ്ടിയുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് വാവ സുരേഷ് ഉപയോഗിക്കുന്നത് .
Recommended Video
അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സന്ദര്‍ശകരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഇനി മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ പാമ്പിനെ പിടിക്കുമെന്ന് വാവ സുരേഷ് ഉറപ്പ് നല്‍കിയിരുന്നു. വാവ സുരേഷിനെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവനോട് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം മന്ത്രി അറിയിച്ചിരുന്നു. കൂടാതെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു . രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങള്‍ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത് . അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി .
കോട്ടയം കുറിച്ചി പാട്ടശ്ശേരിയില്‍ മൂര്‍ഖനെ പിടികൂടാന്‍ തിങ്കളാഴ്ച എത്തിയപ്പോഴായിരുന്നു വാവ സുരേഷിന് കടിയേറ്റത്. പാമ്പ് കടിയേറ്റതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു . പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായിരുന്നു . തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞതോടെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം യോഗം ചേര്‍ന്ന് ചികിത്സാരീതികള്‍ മാറ്റം വരുത്തുകയായിരുന്നു. മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചു വന്നത് .












Click it and Unblock the Notifications