കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂമി പോക്കുവരവിനായി ഒരു ലക്ഷം ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസ് ജീവനക്കാരനെ വിജിലൻസ് പൊക്കി

Google Oneindia Malayalam News

കോട്ടയം: ഭൂമി പോക്കുവരവിനായി കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. കോട്ടയം ജില്ലയിലെ മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരനായ ടി റെജി(52)യാണ് അറസ്റ്റിലായിട്ടുള്ളത്. മേലുക്കാവ് സ്വദേശിയാണ് അറസ്റ്റിലായിട്ടുള്ളയാൾ. അടിമാലിയിൽ താമസിച്ചുവരുന്ന ഈരാട്ടുപേട്ട മേച്ചാൽ സ്വദേശിനിയുടെ ഇല്ലിക്കൽ കല്ലിലെ വസ്തു പോക്കുവരവ് ചെയ്തു നൽകു ചെയ്തു നൽകുന്നത് വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. 1.40 ഏക്കർ വസ്തുുവിന്റെ പോക്കുവരവിന് വേണ്ടിയാണ് ഇടനിലക്കാരൻ വഴി ഒന്നരലക്ഷം രൂ പ ഇയാൾ ആവശ്യപ്പെട്ടത്.

പിഎം കെയേഴ്‌സിനെതിരായ ഹർജി തളളി സുപ്രീം കോടതി, പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ലപിഎം കെയേഴ്‌സിനെതിരായ ഹർജി തളളി സുപ്രീം കോടതി, പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ല

പരാതിക്കാരിയുടെ അമ്മയുടെ മരണത്തെത്തുടർന്ന് മാതാവിന്റെ പേരിന്റെ സ്ഥലമാണ് ഇവർക്ക് ലഭിക്കുന്നത്. മാതാവിനെ സഹോദരൻ കൊലപ്പെടുത്തിയെങ്കിലും സഹോദരന് അമ്മയുടെ സ്വത്തിൽ അവകാശമില്ലെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവുമായാണ് ഇവർ വില്ലേജ് ഓഫീസിൽ എത്തിയത്. എങ്കിൽപ്പോലും കഴിഞ്ഞ നാല് വർഷത്തിനിടെ പലതവണ വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിറങ്ങിയെങ്കിലും പോക്കുവരവ് ചെയ്തുനൽകിയിരുന്നില്ല.

 arrest-15941022

Recommended Video

cmsvideo
FIR against facebook india executive anki das | Oneindia Malayalam

ഇതോടെയാണ് ഇടനിലക്കാരൻ വഴി വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ സമീപിക്കുന്നത്. ഇയാൾ ഇടപാടിനായി ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ ആദ്യഘഡുവായി 40000 രൂപ ഇടനിലക്കാരനായ ജോസ് മുഖേന നൽകുയും ചെയ്തിരുന്നു. ഇതിൽ 10,000 രൂപ മാത്രം റെജിക്ക് നൽകിയ ജോസ് 30000 രൂപ ജോസ് തട്ടിയെന്നാണ് വിജിലൻസ് നൽകുന്ന വിവരം. 50000 രൂപ കൂടി നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നാണ് പിന്നീട് റെജി അറിയിച്ചത്. ഇതേ നിലപാട് പലതവണ ഫോണിൽ അറിയിച്ചതോടെയാണ് ഇവർ പരാതിയുമായി വിജിലൻസ് എസ്പി വിനോജ് കുമാറിനെ സമീപിക്കുന്നത്.

വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 50,000 രൂപ പരാതിക്കാരിയിൽ ഏറ്റുവാങ്ങി കാറിൽ വയ്ക്കുന്നതിനിടെയാണ് ഇതോടെ റെജി അറസ്റ്റിലാവുന്നത്. വിജിലൻസ് പിടികൂടിയ റെജിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. വിജിലൻസ് ഡിവൈഎസ്പിമാരായ വി ജി രവീന്ദ്രനാഥ്, കെകെ വിശ്വനാഥൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെജിയെ അറസ്റ്റ് ചെയ്തത്.

English summary
Village office field assistant arrested in bribery case from Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X