കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനെച്ചൊല്ലി തർക്കം:ഈരാറ്റുപേട്ടയിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം

Google Oneindia Malayalam News

കോട്ടയം: പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാനെത്തിയതിന് പിന്നാലെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. ഈരാട്ടുപേട്ടയിലാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 കോട്ടയത്ത് രോഗവ്യാപനം കൂടുന്നു: 622 പേർക്ക് കൊവിഡ്; 320 പേർക്ക് രോഗമുക്തി കോട്ടയത്ത് രോഗവ്യാപനം കൂടുന്നു: 622 പേർക്ക് കൊവിഡ്; 320 പേർക്ക് രോഗമുക്തി

തെക്കേക്കര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി എത്തിയപ്പോഴാണ് സംഘർഷമുണ്ടാകുന്നത്. കൌൺസിലർ അനസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പോലീസിനെ തടഞ്ഞത്. ഒരു കാരണവുമില്ലാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ നീക്കം.

kottayam-map-

ഇതോടെ പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർ അനസിനെ തള്ളിമാറ്റുകയായിരുന്നു. അനസ് വീണതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുക്കുന്നത്. ഇതോടെ പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് കണ്ടാലറിയുന്ന ചിലർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

English summary
Violence in Eerattupetta between police and local people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X