Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും: ജോസ് കെ മാണി

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും എന്ന് നിസംശയം പറയാമെന്ന് ജോസ് കെ മാണി എംപി. വെറുപ്പിന്റെയും വിദ്വെഷത്തിന്റെയും രാഷ്ട്രീയം തങ്ങളുടെ നയമാക്കി മാറ്റിയ യു ഡി എഫിനെതിരെയുള്ള വിധിയെഴുത്ത് ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ose K Mani

സ്നേഹിതരേ
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന മുന്നേറ്റ ജാഥക്ക് അതി ഗംഭീരമായ വരവേൽപ്പാണ് ഇന്ന് പാലാ നൽകിയത്. ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും സമ്മേളനവും പാലായുടെ ചങ്കിൽ കേരളാ കോൺഗ്രസ്സ് (എം)ഉം ഇടതുപക്ഷവും ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു. യശ്ശശരീരനായ മാണിസാറിന്റെ ഓർമ്മകളും അദ്ദേഹത്തോടുള്ള സ്നേഹവും ഓരോ പാലക്കാരന്റെയും മനസ്സിൽ ഇന്നും നിലകൊള്ളുന്നു. പാലാ പലപ്പോഴും കേരളത്തിന് തന്നെ ഒരു മാതൃകയായി നിലകൊണ്ടപ്പോഴെല്ലാം അതിന്റെ കൂടെ മാണി സാറിന്റെ പേരും ചേർത്ത വെച്ചിട്ടുണ്ടായിരുന്നു, പാലായുടെ വികസന പൈതൃകം മാണിസാറിലൂടെ അല്ലാതെ വായിച്ചെടുക്കാൻ കഴിയുന്നതല്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും എന്ന് നിസംശയം പറയാം. വെറുപ്പിന്റെയും വിദ്വെഷത്തിന്റെയും രാഷ്ട്രീയം തങ്ങളുടെ നയമാക്കി മാറ്റിയ യു ഡി എഫിനെതിരെയുള്ള വിധിയെഴുത്ത് ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകും. കേരളത്തിന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണ്, ചരിത്രത്തിലാദ്യമായി നമ്മൾ ഒരു തുടർഭരണത്തിലേക്ക് നീങ്ങുകയാണ്.

ഇടതുമുന്നണിക്ക് ബാലികേറാമല: യുഡിഎഫിനെ തുണയ്ക്കുന്ന കാസർഗോഡ് മണ്ഡലം, സാന്നിധ്യമുറപ്പിച്ച് ബിജെപി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+