• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ പുതുപ്പള്ളി ഇടതിനൊപ്പമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് മാത്രമല്ല, പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ഭൂരിപക്ഷം നേടിയത് എല്‍ഡിഎഫ് തന്നെ.

ആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവി

സര്‍വ്വേയില്‍ സന്തോഷിച്ച് കോണ്‍ഗ്രസ്; യുഡിഎഫ് പ്രതീക്ഷ വാനോളം... ലീഗിന് അടിപതറിയാലും ലാഭം

കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് പുതുപ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിന് അധികാരം നഷ്ടമാകുന്നത്. എന്നാല്‍ അര നൂറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു പുതുപ്പള്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസ്/യുഡിഎഫ് രണ്ടാം സ്ഥാനത്തായത്. അട്ടിമറിക്കാം എന്ന് എല്‍ഡിഎഫിന് വിശ്വാസം നേടിക്കൊടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം, ആരായിരിക്കും പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞിനോട് എതിരിടാന്‍ എത്തുക? ജെഎന്‍യുവിലെ ആ പഴയ തീപ്പൊരി നേതേവോ...?

863 വോട്ടിന്റെ ലീഡ്

863 വോട്ടിന്റെ ലീഡ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 863 വോട്ടിന്റെ മാത്രമാണ്. നേരിയ ലീഡ് എന്ന് വിശേഷിപ്പിക്കാം. പക്ഷേ, മണ്ഡലം പുതുപ്പള്ളിയാകുമ്പോള്‍ ആ നേരിയ ലീഡിന് പോലും ഒരുപാട് അര്‍ത്ഥങ്ങളാണ്.

ആഞ്ഞുപിടിച്ചാല്‍

ആഞ്ഞുപിടിച്ചാല്‍

ഒരുകാലത്തും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന പുതുപ്പള്ളി തിരിച്ചുപിടിക്കാം എന്നൊരു ആത്മവിശ്വാസം എല്‍ഡിഎഫിന് നല്‍കിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ആ ആത്മവിശ്വാസം മാത്രം പോരെ, ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥി കൂടി വേണം.

എല്‍ദോ മാത്യൂസ്?

എല്‍ദോ മാത്യൂസ്?

എസ്എഫ്‌ഐയുടെ മുന്‍ നേതാവും അക്കാദമീഷ്യനും ആയ എല്‍ദോ മാത്യൂസിന്റെ പേരും ഇത്തവണ സിപിഎം പരിഗണിക്കുന്നുണ്ട് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐയും കോട്ടയം ജില്ലാ പ്രസിഡന്റും ഒക്കെ ആയിരുന്നു എല്‍ദോ മാത്യൂസ്.

കുഞ്ഞൂഞ്ഞിനെ എതിരിടാന്‍

കുഞ്ഞൂഞ്ഞിനെ എതിരിടാന്‍

ഉമ്മന്‍ ചാണ്ടി ശരിക്കും പുതുപ്പള്ളിയുടെ 'കുഞ്ഞൂഞ്ഞാണ്'. ജനങ്ങളുമായി അത്രയും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളും. അങ്ങനെയുള്ള ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എല്‍ദോ മാത്യൂസിനെ പോലെ അക്കദമീഷ്യന്‍മാരെ രംഗത്തിറക്കിയാല്‍ ഗുണമുണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ജെയ്ക് സി തോമസ്

ജെയ്ക് സി തോമസ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേതാവായിരുന്ന ജെയ്ക് സി തോമസ് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. മുപ്പത്തി മൂവായിരത്തില്‍ നിന്ന് ഇരുപത്തി ഏഴായിരത്തിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു. ജെയ്ക്കിന്റെ പേരും ഇത്തവണ സജീവ പരിഗണനയില്‍ ഉണ്ട്.

മണ്ഡലത്തില്‍ ഉറച്ച് നിന്ന്

മണ്ഡലത്തില്‍ ഉറച്ച് നിന്ന്

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പുതുപ്പള്ളി മണ്ഡലത്തിലെ ശ്രദ്ധ ജെയ്ക് സി തോമസ് വിട്ടിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ സമ്പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ജെയ്കിന്റെ പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.

സിപിഎമ്മിന്‍ ഒരേയൊരു എംഎല്‍എ

സിപിഎമ്മിന്‍ ഒരേയൊരു എംഎല്‍എ

കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 64 വര്‍ഷങ്ങള്‍ ആകുന്നു. പക്ഷേ, പുതുപ്പള്ളിയില്‍ നിന്ന് ഇതുവരെ മൂന്ന് പേരെ നിയമസഭയില്‍ എത്തിയിട്ടുള്ളു. അതില്‍ ഒരാള്‍ സിപിഎമ്മുകാരനും ആണ്. 1967 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇഎം ജോര്‍ജ്ജ്. പിന്നീട് 1970 ല്‍ ഇഎം ജോര്‍ജ്ജിനെ തോല്‍പിച്ചാണ് ഉമ്മന്‍ ചാണ്ടി ആദ്യ വിജയം നേടുന്നത്. അതിന് ശേഷം ഒരു തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ചാണ്ടി ഉമ്മന്‍ വന്നാല്‍

ചാണ്ടി ഉമ്മന്‍ വന്നാല്‍

ഉമ്മന്‍ ചാണ്ടി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍. പകരം പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ഇടതുപക്ഷം വലിയ ആത്മവിശ്വാസത്തിലും ആയിരുന്നു.

നയിക്കാന്‍ ഉമ്മന്‍ ചാണ്ടി

നയിക്കാന്‍ ഉമ്മന്‍ ചാണ്ടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും വലിയ തിരിച്ചടി നേരിട്ടതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ യുഡിഎഫിനേയും കോണ്‍ഗ്രസിനേയും നയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ കണ്‍വീനറും ഉമ്മന്‍ ചാണ്ടി തന്നെ. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

മാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യ

English summary
Kerala Assembly Election 2021: Who will be contesting against Oommen Chandy in Puthuppally? Surprise candidate from CPM... Eldho Mathews?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X