ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി: ഭർത്താവ് മരിച്ചതോടെ ഭാര്യ അറസ്റ്റിൽ
തിരുവല്ല: കോട്ടയത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശം കെ കെ സോമനാണ് മരിച്ചത്. തീ പൊള്ളലേറ്റതിനെ തുടർന്ന് ആഗസ്റ്റ് 24 മുതൽ തന്നെ സോമൻ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.

സംഭവത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബവഴക്കിനെത്തുടർന്നാണ് ഭർത്താവിന്റെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. താൻ ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യ മണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഇദ്ദേഹം മരണമൊഴി നൽകിയിട്ടുള്ളത്. ഇദ്ദേഹം നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. തിരുവല്ല പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.
Recommended Video
Vaccine is haram for Muslims says Imam












Click it and Unblock the Notifications