കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യമാരെ പരസ്പം കൈമാറുന്ന സംഘം പിടിയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഗ്രൂപ്പില്‍ 1000 പേര്‍

Google Oneindia Malayalam News

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്ന സംഘം കറുകച്ചാല്‍ പോലീസീന്റെ പിടിയില്‍. ആറ് പേരെയാണ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. കേരളത്തിലുടനീളം അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകള്‍ വഴിയാണ് പങ്കാളികളെ കൈാറുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഗ്രൂപ്പില്‍ 30 പേര്‍ സജീവമാണ്. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സെക്‌സ് റാക്കറ്റാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അശ്ലീല വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്.

21

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ആപ്പുകളില്‍ ഗ്രൂപ്പുണ്ടാക്കിയാണ് പങ്കാളികളെ കൈമാറുന്ന ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിലേക്ക്് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ചിത്രങ്ങളും പങ്കുവച്ചിരുന്നു എന്നാണ് വിവരം. ഈ ഗ്രൂപ്പുകളില്‍ 1000ഓളം പേര്‍ അംഗങ്ങളാണ്. എല്ലാവരും സജീവമല്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ആളുകളെ ഏര്‍പ്പാട് ചെയ്യുകയും ചെയ്യുന്നവര്‍ 30 പേരാണ്. ഇവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. കറുകച്ചാലില്‍ ആറ് പേരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകും. ഡോക്ടര്‍മാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നുവെന്നാണ് വിവരം.

ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുകള്‍; കൂടുതല്‍ പേര്‍ വരുമെന്ന് സുനിയുടെ അമ്മ റിപ്പോര്‍ട്ടറോട്ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുകള്‍; കൂടുതല്‍ പേര്‍ വരുമെന്ന് സുനിയുടെ അമ്മ റിപ്പോര്‍ട്ടറോട്

പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നത്. സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ ദമ്പതികളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവത്രെ. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് പറയുന്നു. ഒരു പക്ഷേ, സംസ്ഥാന വ്യാപകമായ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്. ആയിരത്തോളം ദമ്പതിമാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായതിനാല്‍ പിന്നില്‍ വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത് മൂന്ന് ജില്ലകളിലുള്ളവരാണ്. ബലമായി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കും പ്രേരിപ്പിക്കുന്നു എന്നും പരാതിയിലുണ്ട്.

വെള്ളിയാഴ്ചയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇന്നലെ രാത്രി തന്നെ ചിലരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭര്‍ത്താവും പിടിയിലായവരിലുണ്ട്. കൂടുതല്‍ പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. സൈബര്‍ സെല്ലും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്. വൈകാതെ പോലീസ് വിശദാംശങ്ങള്‍ പുറത്തുവിട്ടേക്കും. 2018 മുതല്‍ തന്നെ പങ്കാളികളെ കൈമാറി ലൈംഗികത ആസ്വദിക്കുകയും പണമുണ്ടാക്കുകയും ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Recommended Video

cmsvideo
ദിലീപിനെതിരെ നിര്‍ണ്ണായക തെളിവുകള്‍, വീണ്ടും ചോദ്യം ചെയ്യും | Oneindia Malayalam

English summary
Wife Swapping Case Reported In Kottayam; Police Nabbed 6 Persons, probe Continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X