കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു
കോട്ടയം: ദാമ്പത്യ ജീവിതം കേരളത്തില്‍ അത്രയേറെ അപകടകരമായോ? അടുത്തിടെ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊല്ലുന്ന വാര്‍ത്തകള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പതിവായിരിക്കുകയാണ്.
ഒടുവിലത്തെ റിപ്പോര്‍ട്ട് വരുമ്പോള്‍ ഇതാ കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റില്‍ തള്ളിയിട്ട് കൊന്നിരിയ്ക്കുന്നു. സംഭവ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊന്‍കുന്നം ഇളംപള്ളിയിലാണ് സംഭവം. ഇളം പള്ളി സ്വദേശി രാജേഷാണ് ഭാര്യ ബിന്ദുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്നത്. കിണറ്റില്‍ തള്ളിയിട്ടതിന് ശേഷം ഇയാള്‍ മരണം ഉറുപ്പുവരുത്തിയതായും പൊലീസ് പറയുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പിലേക്ക് ബൈക്കിടിച്ച് കയറ്റി രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം വ്യക്തമല്ല.












Click it and Unblock the Notifications