വനിതകളോട് നേതൃത്വത്തിന് അവഗണന: കോട്ടയം ജില്ല വനിതാ ലീഗ് ജനറൽ സെക്രട്ടറി രാജിവെച്ചു
കോട്ടയം: വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ലീഗിൽ നിന്ന് രാജിവെച്ചു. വനിതാ പ്രവർത്തകരോട് ലീഗ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഡോ. ബേനസീറിന്റെ രാജി. തന്റെ രാജിയ്ക്ക് പിന്നാലെ 200 ഓളം മുസ്ലിം ലീഗ് പ്രവർത്തകർ പാർട്ടി വിടുമെന്നും ബേനസീർ വ്യക്തമാക്കി. എന്നാൽ ഐഎൻഎല്ലിന്റെ ഭാഗമായിക്കൊണ്ട് രാഷ്ട്രീയ പ്രവർത്തനം തുടരുമെന്ന് ബേനസീർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മുസ്‌ലിം ലീഗിനെതിര കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രാജിപ്രഖ്യാപനം.
രാജിയ്ക്ക് കാരണം വനിതകൾക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ്. സ്ത്രീ ശാക്തീകരണമെന്നത് നാമമാത്രമാണ്. തന്റെ രാജിക്ക് പിന്നാലെ വരും ദിവസങ്ങളിൽ കൂടുതൽ പേർ ലീഗ് വിട്ട് ഐഎൻഎല്ലിലേക്ക് വരുമെന്നും ബേനസീർ കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിലെ സജീവ പ്രവർത്തകയായിരുന്നു ബേനസീർ. രാജിപ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.

നിയമസഭയില്‍ എത്ര കാലങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകൾക്ക് ഒരു സീറ്റ് നല്‍കുന്നത്. നാല് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല ജയിക്കില്ല എന്ന് ഉറപ്പുള്ള സീറ്റാണ് നല്‍കിയതെന്നും ബേനസീര്‍ പറയുന്നു.












Click it and Unblock the Notifications