ഇടുക്കി; ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നു

വെള്ളിയാഴ്ച രാവിലെ അമിത രക്തസ്രാവത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കാണ് ബിജിഷ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. വയറ്റില്‍ നിന്ന് എന്തോ പുറത്തുപോയതിനെ തുടര്‍ന്നാണ് രക്തസ്രവാമുണ്ടായതെന്നാണ് ഇവര്‍ ആദ്യം ഡോക്ടറെ അറിയിച്ചത്.
എന്നാല്‍ സംശയം തോന്നി വീണ്ടും ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഗര്‍ഭമായിരുന്നെന്നും അലസിപ്പോയെന്നും പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഡോക്ടര്‍ കൂടുതല്‍ ചോദിച്ചെങ്കിലും പ്രസവത്തെ കുറിച്ച് ഒന്നും പറയാന്‍ ഇവര്‍ തയ്യാറായില്ല.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യ ചെയ്തപ്പോഴാണ് ബാസ്‌കറ്റില്‍ ഒളിപ്പിച്ചു വച്ച ഇരട്ടക്കുട്ടികളുടെ മൃതദേഹം ഇവര്‍ പുറത്തെടുത്തത്. കുഞ്ഞുങ്ങളുടെ കഴത്തറക്കപ്പെട്ട നിലയിലായിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications