കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തര്‍ക്കം മുറുകുന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്ന് ജോസ്

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ്-ജോസ് കെ മാണി പോരിന് പുതിയ തുടക്കിമിട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കം. നേരത്തേയുള്ള ധാരണ പ്രകാരം ജോസ് കെ മാണി വിഭാത്തില്‍ നിന്നുള്ള സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദവി ഒഴിയണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസ് പക്ഷം തയ്യാറാവത്താതാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കിയത്. മുപ്പതിന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് ജോസഫ് പക്ഷം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ കേരള കോണ്‍ഗ്രസിന്റെ ഊഴത്തില്‍ ആദ്യ എട്ടു മാസം ജോസ് കെ മാണി പക്ഷത്തിനും, ശേഷിക്കുന്ന ആറുമാസം ജോസഫ് വിഭാഗത്തിനും പ്രസിഡന്റ് പദവി എന്നായിരുന്നു നേരത്തേയുണ്ടാക്കിയ ധാരണ. ധാരണ പ്രകാരം ജൂലൈ 25ന് സ്ഥാനമേറ്റ ജോസ് ഗ്രൂപ്പിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദവി ഒഴിയേണ്ട സമയം കഴിഞ്ഞു.

 josekmani

എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടും സ്ഥാനമൊഴിയാണ് ജോസ് കെ മാണി വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനെന്ന ധാരണ ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ലെന്നാണ്. ജോസ് പക്ഷം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. 2015ല്‍ കെഎം മാണിയുമായി ഉണ്ടാക്കിയ ധാരണ മാത്രമാണ് നിലവിലുള്ളതെന്നും അവര്‍ പറയുന്നു.

ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് മാറ്റത്തിന് മുന്നോടിയായാണ് യുഡിഎഫ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതെന്ന് ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ജോസഫാണ് ഇടതുമായി ചര്‍ച്ച നടത്തുന്നതെന്നാണ് ജോസ് പക്ഷത്തിന്‍റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് മംഗളം ദിന പത്രത്തില്‍ പിജെ ജോസഫ് എഴുതിയ ലേഖനവും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പിജെ ജോസഫ് ഇടതുമുന്നണിയുമായി അടുക്കുന്നതിന്‍റെ സൂചനയായിട്ടാണ് ഈ ലേഖനത്തെ അവര്‍ വിലയിരുത്തുന്നത്. നേരത്തെ ഇടമുന്നണിയിലായിരുന്ന പിജെ ജോസഫ് കേരള കോണ്‍ഗ്രസ് മാണിയുമായി നടത്തിയ ലയനത്തിന്‍റെ ഭാഗമായിട്ടാണ് യുഡിഎഫില്‍ എത്തുന്നത്.

'നിയന്ത്രിതമായ രീതിയിൽ സ്കൂളുകൾ തുറന്നാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്'; മറുപടിയുമായി ഐസക്'നിയന്ത്രിതമായ രീതിയിൽ സ്കൂളുകൾ തുറന്നാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്'; മറുപടിയുമായി ഐസക്

 ജോലി വാഗ്ദാനം നൽകി വിദേശത്തെത്തിച്ചു: പീഡനത്തിനിരയായ യുവതികളെ രക്ഷിച്ചു, മലയാളി വനിതകളും? ജോലി വാഗ്ദാനം നൽകി വിദേശത്തെത്തിച്ചു: പീഡനത്തിനിരയായ യുവതികളെ രക്ഷിച്ചു, മലയാളി വനിതകളും?

English summary
Wont give district panchayath president seat to joseph group says jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X