കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയെ വീഡിയോയിലൂടെ അപമാനിച്ചു, തെറിവിളി; സൂരജ് പാലക്കാരനെതിരെ കേസ്, ഒളിവില്‍

Google Oneindia Malayalam News

കോട്ടയം: യുവതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് യൂ ട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരനെതിരെ കേസ്. എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. തന്റെ യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിനാണ് പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി. സുകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ക്രൈം നന്ദകുമാറിനെതിരെ ( ടി പി നന്ദകുമാര്‍ ) പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജ് പാലാക്കരനെതിരേയും കേസെടുത്തിരിക്കുന്നത്. അതേസമയം സൂരജ് പാലാക്കരന്‍ ഒളിവിലാണ് എന്നാണ് വിവരം. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാള്‍ ഇവിടെ ഇല്ലായിരുന്നു.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

1

ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചു എന്നതാണ് സൂരജ് പാലക്കാരനെതിരായ കേസ്. വീഡിയോയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ട് എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ പട്ടികജാതി - പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും സൂരജ് പാലാക്കാരനെതിരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് എറണാകുളം സൗത്ത് എ സി പി പി രാജ്കുമാര്‍ പറഞ്ഞു.

2

ജൂണ്‍ ഇരുപത്തൊന്നിനാണ് സൂരജ് പാലാക്കാരന്‍ യുട്യൂബ് ചാനലില്‍ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ സംപ്രേഷണം ചെയ്തത്. ഈ വീഡിയോ നാല് ലക്ഷത്തില്‍ അധികം പേര്‍ കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വീഡിയോയില്‍ സൂരജ് പാലാക്കാരന്‍ പറയുന്നത്.

3

മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 17 ന് ആയിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സൂരജ് പാലാക്കാരന്‍ യുവതിയെ മോശമായി ചിത്രീകരിച്ചത്. ക്രൈം നന്ദകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചു എന്ന പരാതിയിലാണ് ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

4

എറണാകുളം നോര്‍ത്ത് പൊലീസില്‍ ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ എപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണം എന്നും രൂപസാദൃശ്യമുള്ളതിനാല്‍ അതില്‍ സഹകരിക്കണം എന്നുമായിരുന്നു ക്രൈം നന്ദകുമാര്‍ തന്നോട് ആവശ്യപ്പെട്ടത് എന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്.

5

എന്നാല്‍ ഈ ആവശ്യം യുവതി നിരസിച്ചതോടെ ഇയാള്‍ മാനസികമായി പീഡനം ആരംഭിച്ചു. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിടുകയായിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ മേയ് 27ന് കൊച്ചി ടൗണ്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

6

സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളുമാണ് ക്രൈം നന്ദകുമാറിനെകതിരേയും ചുമത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകള്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.

'കൃത്യമായി നികുതി അടച്ചു'; മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍'കൃത്യമായി നികുതി അടച്ചു'; മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍

English summary
young woman was insulted through the video; Case register against Sooraj Palakkaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X