Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ സിനിമയുടെ ഷൂട്ടിങ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കോട്ടയം: ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് യുവജനസംഘനടകള്‍ തടഞ്ഞു. നഗരസഭാ ഓഫീല്‍ സിനിമാ ചിത്രീകരണം നടത്തിയതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീഷേധവുമായി എത്തിയത്.

സിനിമാ ചിത്രീകരണം നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചുവെന്ന് പ്രതിഷേധകര്‍ ആരോപിച്ചു. ജയറാം, ഹണി റോസ്, വിജയ രാഘവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന രംഗം ചിത്രീകരിക്കുന്നതിക്കുന്നതിനിടെയാണ് പ്രതിഷേധം.

youth-congress-activist-call-off-jayaram-s-film-shoot

ചെയര്‍മാന്റെ മുറിയടക്കം ഷൂട്ടിങിന് വിട്ടുകൊടുത്തതുമൂലം പല ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തിയ ജനം വലഞ്ഞ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഷൂട്ടിങ് അവസാനിപ്പിച്ചു.

നഗരസഭാ സെക്രട്ടറി ഷൂട്ടിങിന് വാക്കാല്‍ അനുമതി നല്‍കിയെന്നാണ് സിനിമാ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ രാവിലെ, 7 മുതല്‍ പത്ത് മണിവരെയാണ് ഷൂട്ടിങിന് അനുവദിച്ചതെന്നും ചിത്രീകരണം നീണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് നഗരസഭാ അധികൃതരുടെ വിശദീകരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+