Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൌണിൽ കുടുങ്ങി: തിരിച്ചെത്താൻ തുണയായത് യൂത്ത് കോൺഗ്രസ്, തിരിച്ചെത്തിയത് 25 പേർ!!

കോട്ടയം: ലോക്ക്ഡൌണിനിടെ മഹാരാഷ്ട്രയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 25 പേരെ യൂത്ത് കോൺഗ്രസ് നാട്ടിൽ തിരിച്ചെത്തിച്ചു. സോലാപ്പൂരിൽ നിന്ന് തിരിച്ചെത്തിച്ചവരിൽ 17 പേർ വിദ്യാർത്ഥികളാണ്. കൊറോണ പരിശോധന നടത്തിയ ശേഷമാണ് ഇവരെ ബസുകളിൽ കേരളത്തിൽ തിരിച്ചെത്തിച്ചിട്ടുള്ളത്. യൂത്ത്- കോൺഗ്രസ്- കോൺഗ്രസ് പ്രർവർത്തകരും ചേർന്നാണ് ബസിന് ചെലവായ തുക നൽകിയത്.

തിരിച്ചെത്തിയ സംഘത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേരും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേരും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർ വീതവുമാണുള്ളത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് മലയാളികളുടെ സംഘം മഹാരാഷ്ട്രയിൽ കുടുങ്ങുന്നത്. സംസ്ഥാനത്ത് അഗ്രിക്കൾച്ചർ മാർക്കറ്റിംഗിനായി എത്തിയതാണ് കേരളത്തിൽ നിന്നുള്ള 17 വിദ്യാർത്ഥികളും. അവശേഷിക്കുന്നവർ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരാണ്.

youthcongress-

കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഈ വിദ്യാർത്ഥികൾ ചങ്ങനാശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംമ്പേരൂരിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് തിരിച്ചെത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിയത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് മാത്യു ആന്റണിയാണ് വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+