കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൌണിൽ കുടുങ്ങി: തിരിച്ചെത്താൻ തുണയായത് യൂത്ത് കോൺഗ്രസ്, തിരിച്ചെത്തിയത് 25 പേർ!!

Google Oneindia Malayalam News

കോട്ടയം: ലോക്ക്ഡൌണിനിടെ മഹാരാഷ്ട്രയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 25 പേരെ യൂത്ത് കോൺഗ്രസ് നാട്ടിൽ തിരിച്ചെത്തിച്ചു. സോലാപ്പൂരിൽ നിന്ന് തിരിച്ചെത്തിച്ചവരിൽ 17 പേർ വിദ്യാർത്ഥികളാണ്. കൊറോണ പരിശോധന നടത്തിയ ശേഷമാണ് ഇവരെ ബസുകളിൽ കേരളത്തിൽ തിരിച്ചെത്തിച്ചിട്ടുള്ളത്. യൂത്ത്- കോൺഗ്രസ്- കോൺഗ്രസ് പ്രർവർത്തകരും ചേർന്നാണ് ബസിന് ചെലവായ തുക നൽകിയത്.

കോട്ടയത്ത് മൂന്ന് പേർക്ക് കൊവിഡ്: പ്രസവം കഴിഞ്ഞ യുവതിയ്ക്കും വൈറസ് ബാധ,രണ്ട് വിദേശത്ത് നിന്നെത്തിയത്കോട്ടയത്ത് മൂന്ന് പേർക്ക് കൊവിഡ്: പ്രസവം കഴിഞ്ഞ യുവതിയ്ക്കും വൈറസ് ബാധ,രണ്ട് വിദേശത്ത് നിന്നെത്തിയത്

തിരിച്ചെത്തിയ സംഘത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേരും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേരും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർ വീതവുമാണുള്ളത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് മലയാളികളുടെ സംഘം മഹാരാഷ്ട്രയിൽ കുടുങ്ങുന്നത്. സംസ്ഥാനത്ത് അഗ്രിക്കൾച്ചർ മാർക്കറ്റിംഗിനായി എത്തിയതാണ് കേരളത്തിൽ നിന്നുള്ള 17 വിദ്യാർത്ഥികളും. അവശേഷിക്കുന്നവർ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരാണ്.

youthcongress-

കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഈ വിദ്യാർത്ഥികൾ ചങ്ങനാശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംമ്പേരൂരിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് തിരിച്ചെത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിയത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് മാത്യു ആന്റണിയാണ് വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കിയത്.

മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ഉയര്‍ത്തി പ്രിയങ്ക; ഒരേ ആവശ്യം; 50 ലക്ഷം പേരെ അണിനിരത്തി കോണ്‍ഗ്രസ്മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ഉയര്‍ത്തി പ്രിയങ്ക; ഒരേ ആവശ്യം; 50 ലക്ഷം പേരെ അണിനിരത്തി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി, 5 ആവശ്യങ്ങള്‍, മുന്നിള്ളത് 3 പേര്‍, ഓപ്ഷനുകള്‍ ഇങ്ങനെ, ബിജെപിയെ പൂട്ടും!!കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി, 5 ആവശ്യങ്ങള്‍, മുന്നിള്ളത് 3 പേര്‍, ഓപ്ഷനുകള്‍ ഇങ്ങനെ, ബിജെപിയെ പൂട്ടും!!

English summary
Youth Congress bring back 25 people Stranded in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X