കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സവർക്കറിനെ പോലെ ആർഎസ്എസിന്റെയും ബിജെപിയുടേയും ചെരുപ്പ് നക്കുകയാണ് പിസി ജോർജ്'

Google Oneindia Malayalam News

തിരുവനന്തപുരം; ജനപക്ഷം നേതാവ് പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ. പി.സി ജോർജിനെ പോലെ യാതൊരു തത്വദീക്ഷയുമില്ലാത്ത രാഷ്ട്രീയ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നു പറയുന്നത് തന്നെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും ചിന്റു ഫേസ്ബുക്കിൽ കുറിച്ചു. വിഷവിത്തായി മാറിയ ഒരു നേതാവാണ് ഇപ്പോൾ ജനകീയനായ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പുലഭ്യം പറയുന്നത്. ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും കീഴടങ്ങി, സവർക്കറിനെ പോലെ ആർ.എസ്.എസിന്റെയും ബി.ജെ.പി നേതാക്കളുടെയും ചെരുപ്പ് നക്കുകയാണ് ഇപ്പോൾ പി.സി ജോർജ് ചെയ്യുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചിന്റു കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

 PC george

കേരള രാഷ്ട്രീയത്തെ എന്നും തന്റെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജ്. തന്റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഓരോ തവണയും ഇദ്ദേഹം തെളിയിക്കുന്നു. പി.സി ജോർജിനെ പോലെ യാതൊരു തത്വദീക്ഷയുമില്ലാത്ത രാഷ്ട്രീയ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നു പറയുന്നത് തന്നെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ്. ഇത്തരത്തിൽ വിഷവിത്തായി മാറിയ ഒരു നേതാവാണ് ഇപ്പോൾ ജനകീയനായ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പുലഭ്യം പറയുന്നത്.

ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും കീഴടങ്ങി, സവർക്കറിനെ പോലെ ആർ.എസ്.എസിന്റെയും ബി.ജെ.പി നേതാക്കളുടെയും ചെരുപ്പ് നക്കുകയാണ് ഇപ്പോൾ പി.സി ജോർജ് ചെയ്യുന്നത്. ഇത്തവണ പൂഞ്ഞാറിൽ ഒറ്റയ്ക്ക് നിന്നാൽ കെട്ടിവച്ച കാശ്‌പോലും കിട്ടില്ലെന്ന് പി.സി ജോർജിന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി എന്ത് രീതിയിലും വിജയിക്കാൻ ശ്രമം നടത്തുന്നത്.

ഇതിനായി വർഗീയ ശക്തികളായ ആർ.എസ്.എസ് ബി.ജെ.പി സംഘത്തെ കൂട്ടുപിടിക്കാനാണ് പി.സി ജോർജ് ശ്രമിക്കുന്നത്. പൂഞ്ഞാറിലെ ജനങ്ങളെ വർഗീയതയുടെ പേരിൽ വേർതിരിച്ച പി.സി ജോർജ് ഇപ്പോൾ വോട്ടിന്റെ സമയം വന്നപ്പോൾ ഭൂരിപക്ഷ വർഗീയതയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിലെ യുവജനങ്ങൾ അംഗീകരിക്കില്ല.

കോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയംകോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയം

വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം സിപിഎമ്മിന്; ഉമ്മന്‍ ചാണ്ടിവികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം സിപിഎമ്മിന്; ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു,വി മുരളീധരന്റെ പ്രസ്താവന വിചിത്രം; മുല്ലപ്പളളിതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു,വി മുരളീധരന്റെ പ്രസ്താവന വിചിത്രം; മുല്ലപ്പളളി

English summary
youth congress kottayam president chintu kuriyan slams PC george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X